ഒരു 'ഉള്ളി' നല്ലതാണോ ചീത്തയാണോ എന്ന് എങ്ങനെ തിരിച്ചറിയാം; ആ കറുത്ത ഫംഗസ് വലിയ അപകടകാരി; ഇക്കാര്യങ്ങൾ നിങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം

Update: 2026-02-22 16:30 GMT

നിത്യേന നാം ഉപയോഗിക്കുന്ന ഉള്ളിയിൽ കാണുന്ന കറുത്ത നിറത്തിലുള്ള ഫംഗസ് ആരോഗ്യത്തിന് അപകടകരമാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഈ ഫംഗസ് ശരീരത്തിൽ അലർജിക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്നതിനാൽ ഉള്ളി സൂക്ഷിക്കുമ്പോഴും ഉപയോഗിക്കുമ്പോഴും അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.

'അസ്പെർഗില്ലസ് നൈഗർ' (Aspergillus niger) എന്ന് പേരുള്ള ഈ ഫംഗസ്, മണ്ണിനടിയിൽ വളരുന്ന ഉള്ളിയിൽ മണ്ണിൽനിന്ന് എത്താൻ സാധ്യതയുണ്ട്. സാധാരണ കാഴ്ചയിൽ കേടില്ലാത്തതായി തോന്നാമെങ്കിലും, തൊലിപ്പുറത്ത് കാണുന്ന ചെറിയ കറുത്ത പാടുകൾ ഈ ഫംഗസിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നു. ഈ ഫംഗസ് 'മൈക്കോടോക്സിൻ' എന്ന ദ്രാവകം ഉത്പാദിപ്പിക്കുന്നു. ഇത് മനുഷ്യ ശരീരത്തിൽ അലർജി, ചുവപ്പ് നിറം, ചൊറിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇടയാക്കാമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

ഉള്ളി കേടുകൂടാതെയും ഫംഗസ് ബാധ ഏൽക്കാതെയും സൂക്ഷിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്:

* ദിവസങ്ങളോളം ഉള്ളി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഒഴിവാക്കുക. ഇത് പെട്ടെന്ന് കേടാകാൻ സാധ്യതയുണ്ട്.

* ഉരുളക്കിഴങ്ങിനൊപ്പം ഉള്ളി സൂക്ഷിക്കുന്നത് ഒഴിവാക്കണം. ഇവ രണ്ടും പെട്ടെന്ന് കേടുവരാൻ സാധ്യതയുള്ള പച്ചക്കറികളാണ്.

* ഈർപ്പമില്ലാത്തതും വായുസഞ്ചാരമുള്ളതുമായ തുറന്ന സ്ഥലങ്ങളിൽ വേണം ഉള്ളി സൂക്ഷിക്കാൻ.

* ഉള്ളിയും വെളുത്തുള്ളിയും ഒരുമിച്ച് സൂക്ഷിക്കാവുന്നതാണ്. രണ്ടിനും ഒരേ സ്വഭാവമായതിനാൽ പെട്ടെന്ന് കേടാകില്ല.

* ഫംഗസ്, ബാക്ടീരിയ എന്നിവയെ ഒഴിവാക്കാൻ, ഉള്ളി എണ്ണയിൽ വറുത്ത ശേഷം വായുകടക്കാത്ത പാത്രത്തിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്.

Tags:    

Similar News