ജോലിയിൽ തിരിച്ചുകയറുന്നവർ ഒരു നോട്ടീസ് അല്ലെങ്കിൽ കത്തോ നൽകണം; ആരോഗ്യമേഖലയിലെ ജീവനക്കാർ ഉടൻ ഡ്യൂട്ടിക്ക് പ്രവേശിക്കണമെന്ന് കുവൈറ്റ് അധികൃതർ

Update: 2026-03-27 11:54 GMT

കുവൈറ്റ്: കുവൈറ്റിലെ ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാർ, അവധിയിലുള്ളവരും വിദേശത്തുള്ളവരും ഉൾപ്പെടെ, എത്രയും വേഗം ജോലിയിൽ പ്രവേശിക്കണമെന്ന് കുവൈത്ത് അധികൃതർ കർശന നിർദ്ദേശം നൽകി. നിലവിലെ അസാധാരണ സാഹചര്യങ്ങൾ കണക്കിലെടുത്ത് ആരോഗ്യ സേവനങ്ങൾ തടസ്സമില്ലാതെ ഉറപ്പാക്കുന്നതിനാണ് ഈ അടിയന്തര നടപടി.

ഇതുസംബന്ധിച്ചുള്ള സർക്കുലർ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. അവധിയിലുള്ളവരും നിലവിൽ വിദേശത്തുള്ളവരുമായ എല്ലാ ജീവനക്കാർക്കും ഈ നിർദ്ദേശം ബാധകമാണ്.ജോലിയിൽ തിരിച്ചെത്തുന്ന ജീവനക്കാർ, ജോലിയിൽ പ്രവേശിച്ചതായി വ്യക്തമാക്കുന്ന ഔദ്യോഗിക കത്തോ അല്ലെങ്കിൽ തിരിച്ചെത്തിയെന്ന നോട്ടീസോ അതത് വകുപ്പ് മേധാവികളെയും ഉന്നത ഉദ്യോഗസ്ഥരെയും സാക്ഷ്യപ്പെടുത്തി സമർപ്പിക്കണം.

വാർഷിക അവധിയിലുള്ള ജീവനക്കാർ തങ്ങളുടെ അവധി അപേക്ഷയുടെ പകർപ്പിനൊപ്പം കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ 'സഹേൽ' ആപ്ലിക്കേഷൻ വഴി ലഭ്യമായ എൻട്രി-എക്സിറ്റ് റെക്കോർഡുകളും നിർബന്ധമായും ഹാജരാക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.

Tags:    

Similar News