നിങ്ങള്‍ മൂക്ക് ചീറ്റുന്നത് തെറ്റായ രീതിയില്‍ ആണെന്ന് അറിയാമോ? മൂക്കിന് മാത്രമല്ല ചെവിക്കും പ്രശ്നങ്ങള്‍ ഉണ്ടാകാം; ശരിക്കും മൂക്ക് ചീറ്റേണ്ടത് ഇങ്ങനെ
നിങ്ങള്‍ മൂക്ക് ചീറ്റുന്നത് തെറ്റായ രീതിയില്‍ ആണെന്ന് അറിയാമോ?
ജലദോഷം പിടിച്ചാല്‍ ചികിത്സിച്ചാല്‍ ഒരാഴ്ച ഇല്ലെങ്കില്‍ ഒരാഴ്ച കൊണ്ട അത് മാറുമെന്ന് പലരും തമാശയായി പറയാറുണ്ട്. അത്രക്ക് നിസാരമായിട്ടാണ് നമ്മള്‍ പലപ്പോഴും ജലദോഷത്തെ കാണുന്നത്. ജലദോഷം ഉള്ള സമയത്ത് നമ്മള്‍ പലപ്പോഴും ശക്തിയായി മൂക്ക് ചീറ്റാറുണ്ട്. എന്നാല്‍ അത് എങ്ങനെയാണ് നിങ്ങള്‍ചെയ്യുന്നത് വളരെ പ്രധാനമാണ്. തെറ്റായ രീതിയിലാണ് നിങ്ങള്‍ മൂക്ക് ചീറ്റുന്നതെങ്കില്‍ അത് മൂക്കിന് മാത്രമല്ല ചെവിക്കും പ്രശ്നങ്ങള്‍ ഉണ്ടാക്കാം എന്നാണ് ഇപ്പോള്‍ ഗവേഷകര്‍ പറയുന്നത്. ചെവിയില്‍ അത് ഇന്‍ഫെക്ഷന്‍ ഉണ്ടാക്കുമെന്ന് മാത്രമല്ല മൂക്കില്‍ തുടര്‍ച്ചയായി രക്തം പ്രവഹിക്കുന്നതിനും തെറ്റായ രീതിയിലുള്ള മൂക്കുചീറ്റല്‍ കാരണമാകും.
അമേരിക്കയിലെ പ്രമുഖ ശിശുരോഗ വിദഗ്ധനും ഗവേഷകനുമായ ഡോ.സഖാരി റൂബിന്‍ പറയുന്നത് നമ്മള്‍ രണ്ട്് മൂക്കുകളിലൂടെയും ശക്തിയായി ചീറ്റുന്നത് മൂക്കിലെ നാഡീ ഞരമ്പുകളെ ദോഷകരമായി ബാധിക്കാം എന്നാണ്. ഇതിലൂടെ ബാക്ടീരിയയും വൈറസും
എല്ലാം മൂക്കിനുള്ളിലേക്ക് തന്നെ കയറിപ്പോകാനും സാധ്യതയുണ്ട്. മൂക്കിന് തൊണ്ടയുമായും ചെവിയുമായുമാണ് നേരിട്ട് ബന്ധമുള്ളത്. ശക്തിയായി മൂക്ക് ചീറ്റുന്ന സമയത്ത് ചെവിയിലേക്ക് വൈറസുകള്‍ കടന്നുകയറാനും അങ്ങനെ ചെവിയില്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാകാനും സാധ്യതയുണ്ട്. ശ്കതമായി സമ്മര്‍ദ്ദത്തിന്‍രെ ഫലമായി ചിലപ്പോള്‍ ഇയര്‍ഡ്രം തന്നെ പൊട്ടിപ്പോകാനും ഇടയുണ്ട്.
മാത്രവുമല്ല അപൂര്‍വ്വമായി എങ്കിലും ശക്തിയായി മൂക്ക് ചീറ്റുമ്പോള്‍ അത് മൂക്കിലെ നേരിയ എല്ലുകള്‍ പൊട്ടാല്‍ പോലും കാരണമാകും എന്നും വിദഗ്ധര്‍ പറയുന്നു. ഇതിനെല്ലാം പരിഹാരം എന്താണെന്ന് ചോദിച്ചാല്‍ മൃദുവായി മാത്രം മൂക്ക് ചീറ്റുക എന്നാണ് ഡോക്ടര്‍മാര്‍ ഉപദേശിക്കുന്നത്. ജലദോഷം കൊണ്ട് മാത്രമാണ് നമ്മുടെ മൂക്കുകള്‍ അടയുന്നതെന്ന് കരുതരുതെന്നും അലര്‍ജിയും സൈനസെറ്റിസും ചില മരുന്നുകളും എല്ലാം ഇതിന് കാരണമാകും എന്നും ഡോക്ടര്‍മാര്‍ പറയുന്നു.
ജലദോഷം വന്നാല്‍ ഏറ്റവും എളുപ്പത്തില്‍ അതിന് പരിഹാരം ആവി കൊള്ളുക എന്നതാണെന്നാണ് പണ്ട് മുതല്‍ തന്നെ നമ്മള്‍ തുടരുന്ന രീതി. അത് തന്നെയാണ് ഇന്നും ഫലപ്രദമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.