മൂത്രമൊഴിക്കുമ്പോൾ..ഭയങ്കര നീറ്റലും വേദനയും; ശുക്ലത്തിൽ നിന്ന് അസാധാരണമായ രീതിയിൽ രക്തം; പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്..; ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഒരിക്കലും അവഗണിക്കരുത്; അറിയാം...

Update: 2026-03-07 11:21 GMT

പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് ക്യാൻസറിന്‍റെ മുന്നറിയിപ്പ് ലക്ഷണങ്ങൾ അവഗണിക്കരുതെന്ന് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി. രാത്രിയിൽ പലതവണ മൂത്രമൊഴിക്കാനുള്ള തോന്നൽ, മൂത്രത്തിലോ ശുക്ലത്തിലോ രക്തം കാണുക തുടങ്ങിയവ പ്രോസ്റ്റേറ്റ് ക്യാൻസറിന്‍റെ പ്രധാന സൂചനകളാവാമെന്നും, ഉടൻ വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണെന്നും അവർ വ്യക്തമാക്കി. മൂത്രസഞ്ചിയുടെ താഴെ മൂത്രനാളിക്ക് ചുറ്റുമായി കാണുന്ന വാൾനട്ട് ആകൃതിയിലുള്ള ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ്. ഈ ഗ്രന്ഥിയിൽ ഉണ്ടാകുന്ന അർബുദമാണ് പ്രോസ്റ്റേറ്റ് ക്യാൻസർ.

ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുന്നത്, പ്രത്യേകിച്ച് രാത്രിയിൽ പലതവണ മൂത്രമൊഴിക്കാൻ തോന്നുന്നത് പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ ഒരു പ്രധാന ലക്ഷണമാണ്; പ്രമേഹ രോഗികളിലും ഇത് കാണാറുണ്ടെങ്കിലും ശ്രദ്ധിക്കണം. മൂത്രമൊഴിക്കുമ്പോൾ നേരിയ വേദനയോ നീറ്റലോ അസ്വസ്ഥതയോ അനുഭവപ്പെടുന്നതും നിസ്സാരമായി കാണരുത്. മൂത്ര തടസ്സം, എരിച്ചിൽ, ഇടയ്ക്കിടെ മൂത്രം പോകുക, മൂത്രാശയ അണുബാധ എന്നിവയും ഈ രോഗത്തിന്‍റെ ലക്ഷണങ്ങളാകാം.

ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്കും വേദന വ്യാപിക്കാം. ഇടുപ്പ് വേദന, നടുവേദന, നട്ടെല്ലിനും മറ്റ് അസ്ഥികൾക്കും വേദന എന്നിവയെല്ലാം പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ സൂചനകളാവാം. ലൈംഗിക താൽപര്യത്തിലോ ശേഷിയിലോ ഉണ്ടാകുന്ന പെട്ടെന്നുള്ള കുറവ് ഒരു ലക്ഷണമാകാം, ഇത് മാനസിക സമ്മർദ്ദം കാരണവും ഉണ്ടാവാം.

കൂടാതെ, വൃക്കകളുടെ പ്രവർത്തനം തകരാറിലാവുക, അമിത ക്ഷീണം, കാരണമില്ലാതെ ശരീരഭാരം കുറയുക, കാലുകളിൽ നീര് വരിക തുടങ്ങിയവയെല്ലാം പ്രോസ്റ്റേറ്റ് ക്യാൻസറിന്‍റെ ഗുരുതരമായ ലക്ഷണങ്ങളാവാം. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ സ്വയം രോഗനിർണയത്തിന് ശ്രമിക്കാതെ, നിർബന്ധമായും ഡോക്ടറെ കണ്ട് പരിശോധനകളിലൂടെ രോഗം സ്ഥിരീകരിക്കുകയും ഉചിതമായ ചികിത്സ തേടുകയും ചെയ്യേണ്ടത് നിർണായകമാണ്.

Tags:    

Similar News