നിങ്ങളുടെ വായ തുറന്നു നോക്കിയാല്‍ അറിയാം ഉറക്കത്തില്‍ മരിക്കുമോ എന്ന്! ശരീരത്തിന്റെ ആരോഗ്യം അളക്കാന്‍ മോണയും പല്ലും പരിശോധിച്ചാല്‍ മതിയാവും

നിങ്ങളുടെ വായ തുറന്നു നോക്കിയാല്‍ അറിയാം ഉറക്കത്തില്‍ മരിക്കുമോ എന്ന്!

Update: 2024-12-12 07:36 GMT

രു മനുഷ്യന്റെ വായ് തുറന്ന് നോക്കിയാല്‍ അറിയാം ഇയാള്‍ മരിക്കുന്നത് ഉറക്കത്തിലായിരിക്കുമോ എന്നാണ് ഇപ്പോള്‍ വിദഗ്ധര്‍ പറയുന്നത്. നമ്മുടെ ആരോഗ്യസ്ഥിതി അറിയാന്‍ പല്ലും മോണയും മാത്രം പരിശോധിച്ചാല്‍ മതിയെന്നാണ് ഓസ്ട്രേലിയയിലെ പ്രമുഖ ദന്തരോഗ വിദഗ്ധനായ ഡോ.മൈക്കല്‍ കായ് പറയുന്നത്. വിദഗ്ധനായ ഒരു ദന്തഡോക്ടര്‍ക്ക് കൃത്യമായ പരിശോധനയിലൂടെ തന്നെ ഒരാള്‍ക്ക് പ്രമേഹം ബാധിക്കാന്‍ സാധ്യതയുണ്ടോ ഉറക്ക പ്രശ്നങ്ങളുണ്ടോ എന്നീ കാര്യങ്ങള്‍ പെട്ടെന്ന് തന്നെ മനസിലാക്കാന്‍ കഴിയും.

ഭക്ഷണ ശീലങ്ങളും മാനസിക സമ്മര്‍ദ്ദ നിലയും എല്ലാം ഇതിലൂടെ മനസിലാക്കാന്‍ കഴിയും. മനുഷ്യശരീരത്തിലെ ആരോഗ്യത്തിന്റെ കവാടമാണ് വായ എന്നാണ് ഡോക്ടര്‍മാര്‍ വിശേഷിപ്പിക്കുന്നത്. പ്രമേഹം ബാധിച്ചവരോ അല്ലെങ്കില്‍ അത് വരാന്‍ സാധ്യതയുള്ളവരോ ആയ ആളുകള്‍ക്ക് പലപ്പോഴും മോണയിലെ പ്രശ്നങ്ങളും മോണരോഗവും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ്് ഡോക്ടര്‍ കായ് പറയുന്നത്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് അസന്തുലിതമാകുന്നത് മോണയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും മോണയിലെ വീക്കം, സംവേദനക്ഷമത രക്തസ്രാവം എന്നിവ ഇതിന്റെ അടയാളങ്ങളാണെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഏതെങ്കിലും രോഗിയുടെ മോണയില്‍ തുടര്‍ച്ചയായി വീക്കമോ രക്തസ്രാവമോ ഉണ്ടായാല്‍ അപ്പോള്‍ തന്നെ താന്‍ അവരെ പ്രമേഹ പരിശധനക്കായി അയയ്ക്കുമെന്ന് ഡോക്ടര്‍ കായ് പറയുന്നു. ഉറങ്ങുന്ന സമയത്ത് ചിലര്‍ വായിലൂടെയും മറ്റ് ചിലര്‍ മൂക്കിലൂടെയുമാണ് ശ്വസിക്കുന്നത്. വായിലൂടെ ശ്വസിക്കുന്ന പലരും ഉറക്കത്തിന്റെ കാര്യത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളവരാണ്.

കൃത്യമായി ഉറക്കം ഇവര്‍ക്ക് ലഭിക്കാന്‍ സാധ്യത കുറവാണ്. ഇവര്‍ക്ക് സ്ലീപ്പ് അപ്നിയ എന്ന മാരകമായ ആരോഗ്യ പ്രശ്നം ഉണ്ടാകാനും ഇടയുണ്ട്. ഉറക്കത്തിനിടെ നിമിഷ നേരത്തേക്ക് ശ്വാസം നിലച്ചു പോകുന്ന പ്രതിഭാസമാണിത്. ഇവര്‍ക്ക് കൃത്യമായി ഉറങ്ങാന്‍ കഴിയുകയില്ല എന്നത് ഉറപ്പാണ്. എന്നാല്‍ ചിലര്‍ക്ക് ആകട്ടെ ഇത് മരണത്തിന് പോലും കാരണമായി തീരും എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്്. പലരും ഉറക്കത്തില്‍ മരിക്കുന്നത് ഈപ്രശ്നം കൊണ്ടായിരിക്കും എന്നാമ് ഇതോടെ മനസിലാക്കാന്‍ കഴിയുന്നത്. എന്നാല്‍ ഇത് സര്‍വ്വ സാധാരമണമല്ല. കൃത്യമായി ചികിത്സിച്ചാല്‍ ഭേദപ്പെടുത്താം എന്നും ഡോക്ടര്‍മാര്‍ പറയുന്നു.

അല്ലെങ്കില്‍ ഈ പ്രശ്നം ഉള്ളവര്‍ക്ക് ഹൃദയാഘാതമോ പക്ഷാഘാതമോ പിടികൂടാനുള്ള സാധ്യതയും കൂടുതലാണ്. സ്ലീപ്പ് അപ്നിയ ബാധിച്ചവരുടെ പല്ലുകള്‍ പൊടിയുന്നതും മോണ കൂടുതല്‍ ചുവക്കുന്നതും രോഗ ലക്ഷണങ്ങളായിട്ട് വേണം കണക്കാക്കാന്‍. ചില ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ പിടിപെടുന്നവരുടെ വായ്ക്കകം എപ്പോഴും വരണ്ടതായിരിക്കും. സ്ഥിരമായി റെഡ് വൈന്‍ കഴിക്കുന്നവരുടേയും ബ്ലാക്ക് കോഫി കഴിക്കുന്നവരുടേയും പല്ലുകളില്‍ പ്രത്യേക തരം കറ കാണപ്പെടുമെന്നാണ് ഡോ.കായ് പറയുന്നത്.

ഒരാളുടെ പല്ല് പരിശോധിച്ചാല്‍ തന്നെ അയാള്‍ അമിതമായി മധുരമോ അസിഡിറ്റിയോ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുന്നയാള്‍ ആണോ

എന്ന് മനസിലാക്കാന്‍ കഴിയുമെന്നാണ് ദന്തരോഗ വിദഗ്ധര്‍ പറയുന്നത്. പല്ലുകള്‍ വളരെം വേഗം ദ്രവിക്കാന്‍ പഞ്ചസാരയുടെ ഉപയോഗവും അമ്ലാംശം ഉള്ള ഭക്ഷണ സാധനങ്ങള്‍ പല്ലിന്റെ ഇനാമലിനേയും നശിപ്പിക്കുമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിനൊപ്പം നാക്കിന്റെ ആരോഗ്യത്തെ കുറിച്ചും നമ്മള്‍ ബോധവാന്‍മാരായിരിക്കണം എന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. നാക്കില്‍ എന്തെങ്കിലും തടിപ്പോ നിറ വ്യത്യാസമോ കാണുകയാണെങ്കില്‍ അടിയന്തരമായി ഒരു ഡോക്ടറെ കാണണെന്നാണ് വിദഗ്ധര്‍ ഉപദേശിക്കുന്നത്.

Tags:    

Similar News