രാവിലെ വെറും വയറ്റില്‍ 'ഗ്രാമ്പൂ' ചേര്‍ത്ത വെള്ളം കുടിക്കുന്ന പതിവുണ്ടോ?; എങ്കിൽ അത് നിർത്തണ്ട; ആരോഗ്യ ഗുണങ്ങൾ ഏറെ; അറിയാം..
രാവിലെ വെറും വയറ്റിൽ ഗ്രാമ്പൂ ചേർത്ത വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്ന് പഠനങ്ങൾ പറയുന്നു. ആൻ്റിഓക്സിഡൻ്റ്, ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ഗ്രാമ്പൂ, പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും സഹായിക്കും.
ജലദോഷം, ചുമ തുടങ്ങിയ പ്രശ്നങ്ങളെ തടയാനും ദഹനപ്രക്രിയ മെച്ചപ്പെടുത്താനും ഗ്രാമ്പൂ വെള്ളം ഫലപ്രദമാണ്. അസിഡിറ്റി, ഗ്യാസ് സംബന്ധമായ ബുദ്ധിമുട്ടുകൾ അകറ്റാനും ഇത് സഹായകമാകും. കൂടാതെ, എല്ലുകളുടെയും പേശികളുടെയും ആരോഗ്യം സംരക്ഷിക്കാനും കരളിൻ്റെ പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കാനും ഗ്രാമ്പൂ വെള്ളം കുടിക്കുന്നത് നല്ലതാണ്.
പ്രമേഹ രോഗികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇത് ഉപകരിക്കും. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കും രാവിലെ ഗ്രാമ്പൂ വെള്ളം ശീലമാക്കുന്നത് കൊഴുപ്പ് കത്തിച്ചുകളയാൻ സഹായിക്കുമെന്നും പറയപ്പെടുന്നു.