പ്രോസ്റ്റ്രേറ്റ് ക്യാന്‍സറിന് ചികിത്സ തേടുന്നവര്‍ക്ക് രാത്രിയില്‍ ഉറക്കത്തിനിടയില്‍ മലവിസര്‍ജ്ജനം നടത്തേണ്ടി വരുന്നത് എന്തുകൊണ്ട്? റേഡിയേഷന്‍ പ്രോക്ടോപ്പതിയെ കുറിച്ച് അറിയാം
റേഡിയേഷന്‍ പ്രോക്ടോപ്പതിയെ കുറിച്ച് അറിയാം
പ്രോസ്റ്റ്രേറ്റ് ക്യാന്‍സര്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ ഇതിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് പലര്‍ക്കും മറ്റ് ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതായി ഡോക്ടര്‍മാര്‍ വെളിപ്പെടുത്തുന്നു. പ്രോസ്റ്റ്രേറ്റ് ക്യാന്‍സറിന് ചികിത്സ തേടിയിരുന്ന പലരും രാത്രിയില്‍ ഉറക്കത്തിനിടയില്‍ പല പ്രാവശ്യം തങ്ങള്‍ക്ക് മലവിസര്‍ജ്ജനം നടത്തേണ്ടി വരുന്നു എന്ന പരാതിയുമായി ഡോക്ടര്‍മാരെ സമീപിച്ചിരുന്നു. അത് കൊണ്ട് തന്നെ കൃത്യമായി തങ്ങള്‍ക്ക് കൃത്യമായി ഉറങ്ങാന്‍ കഴിയുന്നില്ല എന്നാണ് അവര്‍ ഡോക്ടര്‍മാരോട് പറഞ്ഞത്.
എന്നാല്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ ചികിത്സയുടെ ഒരു സാധാരണ അനന്തരഫലമാണ് ഇത്തരം പ്രശ്നങ്ങളെന്നാണ് ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നത്. ഇതിന്റെ പ്രധാന കാരണം റേഡിയോ തെറാപ്പി നടത്തുമ്പോള്‍ അത് കുടലിന്റെ താഴത്തെ ഭാഗത്തെയും വന്‍കുടലിനെയും മലാശയത്തെയും പലപ്പോഴും ദോഷകരമായി ബാധിക്കുന്നു എന്നതാണ്. റേഡിയേഷന്‍ പ്രോക്ടോപ്പതി എന്നാണ് ഈ ആരോഗ്യപ്രശ്നത്തെ വിളിക്കപ്പെടുന്നത്. പ്രോസ്റ്റ്രേറ്റ് ക്യാന്‍സര്‍ ചികിത്സക്ക് വിധേയരാകുന്ന അഞ്ച് പേരില്‍ ഒരാള്‍ക്ക് ഈ പ്രശ്നം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
റേഡിയോ തെറാപ്പി നടത്തയതിന് പിന്നാലെ മൂന്ന് മാസത്തിനകമാണ് ഈ ആരോഗ്യപ്രശ്നം ഉണ്ടാകുന്നതെങ്കില്‍ അതിനെ ക്രോണിക്ക് പ്രോക്ടോപ്പതി എന്നാണ് വിശേഷിപ്പിക്കുന്നത്. കടുത്ത ക്ഷീണവും മലദ്വാരത്തിലൂടെ രക്തസ്രാവം ഉണ്ടാകുന്നതും കടുത്ത വയറിളക്കവും എല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. രാത്രിയില്‍ നിരവധി തവണ ടോയ്ലറ്റില്‍ പോകാന്‍ തോന്നുന്നത് ഈ ആരോഗ്യപ്രശ്നം കാരണമാണെന്നത് ഉറപ്പാണ്. മലവിസര്‍ജ്ജനത്തിന് സഹായകമാകുന്ന ഇടുപ്പിലെ പേശികള്‍ക്ക് ബലം നല്‍കാനുള്ള ചികിത്സ ഇത്തരക്കാര്‍ അടിയന്തരമായി ചെയ്യണമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.
ഇക്കാര്യത്തിന് ഒരു വിദഗ്ധനായ ഫിസിയോതെറാപ്പിസ്റ്റിന്റെ സഹായം തേടാവുന്നതാണ്. റേഡിയോ തെറാപ്പിയുടെ മറ്റൊരു അനന്തരഫലം ടെനെസ്മസ് എന്ന് പ്രശ്നമാണ്. രാത്രിയില്‍ മലവിസര്‍ജ്ജനം നടത്തണമെന്ന് തോന്നുമെങ്കിലും മലബന്ധം ഉണ്ടാകും എന്നതാണ്. ചുരുക്കത്തില്‍ രാത്രി മുഴുവന്‍ ടോയ്ലറ്റില്‍ പോയിരിക്കേണ്ട അവസ്ഥയുണ്ടാക്കും. ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഈ പ്രശ്നം പരിഹരിക്കുന്നതിന് ഒരു പരിധി വരെ സഹായിക്കും. ഇത് പോലെ തന്നെയാണ് കടുത്ത പ്രമേഹ രോഗികളും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും വിദഗ്ധര്‍ ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കുകയാണ്.
കടുത്ത പ്രമേഹരോഗികളുടെ കണ്ണിനും കിഡ്നിക്കും എല്ലാം തകരാറ് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഉണങ്ങാത്ത മുറിവുകള്‍ ഉള്ള പ്രമേഹ രോഗികളുടെ കാലുകള്‍ പലപ്പോഴും മുറിക്കേണ്ട അവസ്ഥ വരെ എത്താറുണ്ട്. ഇവര്‍ക്ക് പക്ഷാഘാതവും ഹൃദയാഘാതവും ഉണ്ടാകാനും സാധ്യതയുണ്ട്. ഇത്തരം രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അതിന് അടിയന്തരമായി പരിഹാരം കാണണമെന്നും അല്ലെങ്കില്‍ മേല്‍പ്പറഞ്ഞ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ പലപ്പോഴും പ്രമേഹ രോഗികള്‍ ഇത്തരം കാര്യങ്ങള്‍ അവഗണിക്കുകയും പിന്നീട് വലിയ കുഴപ്പങ്ങളില്‍ ചെന്ന് ചാടുന്നതുമാണ് പതിവ്.