ഇഷ്ടമുള്ളത് കടിക്കാൻ പറ്റാത്ത അവസ്ഥയാണോ?; 'പല്ലു'കളുടെ ആരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെ?; അറിയാം..

Update: 2025-11-05 13:01 GMT

രീരത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ദന്താരോഗ്യം അനിവാര്യമാണ്. ചില പ്രത്യേക ഭക്ഷണങ്ങൾ സ്വാഭാവികമായി പല്ലുകളുടെയും മോണകളുടെയും ശക്തിയും ശുചിത്വവും വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. അത്തരം ഭക്ഷണങ്ങൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.

പല്ലുകളിൽ കേടുപാടുകൾ സംഭവിക്കുന്നത് തടയാൻ ആപ്പിൾ ഫലപ്രദമാണ്. ഇതിലടങ്ങിയ നാരുകൾ മോണകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. സ്ട്രോബെറിയിൽ വിറ്റാമിൻ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയിട്ടുണ്ട്. കൂടാതെ, ഇതിലടങ്ങിയ മാലിക് ആസിഡ് പല്ലുകളെ സ്വാഭാവികമായി വെളുപ്പിക്കാൻ സഹായിക്കുന്ന ഒരു ഘടകമാണ്.

കാത്സ്യം ധാരാളമുള്ള ചീസ്, തൈര് എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് പല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. തൈരിലെ പ്രോബയോട്ടിക് ഗുണങ്ങൾ ദന്താരോഗ്യത്തിന് കൂടുതൽ സഹായകമാകും. കാത്സ്യം അടങ്ങിയ എള്ള് പല്ലുകളുടെ ബലം വർദ്ധിപ്പിക്കാൻ സഹായിക്കും.

ആന്‍റി ഓക്സിഡന്‍റുകൾ ധാരാളമായി അടങ്ങിയ ഗ്രീൻ ടീ കുടിക്കുന്നതും പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുമെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

Tags:    

Similar News