ഐറിഷ് തെരഞ്ഞെടുപ്പ് മത്സര രംഗത്തെത്തിയ ലിങ്ക് വിന്‍സ്റ്റാറിന്റെ ഡോക്യു മെന്ററി ആര്‍ടിഇ ചാനലില്‍; ഐറിഷ് പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ച
By : സ്വന്തം ലേഖകൻ
Update: 2024-12-05 12:44 GMT
മറ്റത്തില്‍ മാത്യു
ഐറീഷ് പൗരത്വം സ്വീകരിച്ച ആയിരക്കണക്കിന് ഇന്ത്യക്കാരും വിശേഷിച്ച് മലയാളികളും പൊതുതിരഞ്ഞെടുപ്പില്‍ പങ്കാളികളായി വോട്ട് ചെയ്തത് അടുത്തിടെയാണ്. ഡബ്ലിന്‍ സിറ്റി കൗണ്‍സിലിലേക്ക് ഫിനഗേല്‍ സ്ഥാനാര്‍ത്ഥിയായി ലിങ്ക്വിന്‍സ്റ്റാര്‍ മറ്റത്തില്‍ മാത്യുവും എത്തിയിരുന്നു.ഇപ്പോളിത ഇലക്ഷനിലെ സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട് ദേശിയ ചാനലായ ആര്‍ടിഇ ടെലിവിഷന്‍ പുറത്തിറക്കിയ ഡോക്യുമെറിയില്‍ ലിങ്ക് വിന്‍സ്റ്റാര്‍ നേരിടേണ്ടി വന്ന അനുഭവങ്ങള്‍ പങ്ക് വച്ചത് ഐറിഷ് സമൂഹ്യരംഗത്ത് ശ്രദ്ധ നേടുകയാണ്.
ഐറിഷ് സാമൂഹ്യരംഗത്തെ പല പ്രമുഖരും ഈ സംഭവങ്ങള്‍ക്കെതിരെ പ്രതികരിച്ചെത്തി. ഭരണകക്ഷിയായ ഫിനഗേല്‍ പാര്‍ട്ടിയുടെ ആര്ടെയ്ന് വൈറ്റ്ഹാള്‍ മണ്ഡലത്തില്‍ നിന്നാണ് ലിങ്ക് വിന്‍സ്റ്റാര്‍ മത്സരിച്ചത്.