ആഴ്ചകള്‍ നീളുന്ന ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് നീനാ കൈരളി

Update: 2025-08-08 09:27 GMT

നീനാ (കൗണ്ടി ടിപ്പററി) : മുന്‍ വര്‍ഷങ്ങളിലേതുപോലെ തന്നെ മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ ആഴ്ചകള്‍ നീളുന്ന ആഘോഷാരവങ്ങളുമായി വരവേല്‍ക്കാന്‍ നീനാ കൈരളി.കൈരളി അംഗങ്ങളെ നാല് ഗ്രൂപ്പുകളായി തിരിച്ച് നിരവധി കലാ,കായിക മത്സരങ്ങളുമായി അത്യന്തം വാശിയേറിയതും, ആഘോഷത്തിമിര്‍പ്പ് നിറഞ്ഞതുമാണ് ഈ ആഴ്ചകള്‍. കൊമ്പന്‍സ്‌റീ ലോഡഡ്,നീനാ ജിംഘാനാ ,തീപ്പൊരി,വേടന്‍ എന്നിങ്ങനെയാണ് ടീമുകളുടെ പേരുകള്‍.

ലേലം,റമ്മി തുടങ്ങിയ മത്സരങ്ങളുമായി ആഴ്ചകള്‍ക്ക് മുന്‍പേ തന്നെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകഴിഞ്ഞു കൈരളി.നീനാ ഒളിംപിക് അത്ലറ്റിക് സ്റ്റേഡിയത്തില്‍ വച്ച് ഓഗസ്റ്റ് 1 ന് നിരവധി ഓണക്കളികളുമായി 'സ്‌പോര്‍ട്‌സ് ഡേ' നടന്നു.അന്നേ ദിവസം അത്യന്തം വാശിയേറിയ മത്സരയിനങ്ങളാണ് ഗ്രൂപ്പടിസ്ഥാനയില്‍ അരങ്ങേറിയത്. വടംവലി,റിലേ,ക്രിക്കറ്റ്,ക്വിസ്,ബാഡ്മിന്റണ്‍ ,ലേലം,റമ്മി എന്നിവ മത്സരങ്ങളില്‍ ചിലത് മാത്രമാണ്.കുട്ടികളെയും പ്രായത്തിന്റെ അടിസ്ഥാനത്തില്‍ ഗ്രൂപ്പുകളായി തിരിച്ച് നിരവധി മത്സരങ്ങള്‍ അന്നേ ദിവസം നടത്തപ്പെട്ടു.

ജേഴ്‌സികള്‍ അണിഞ്ഞ് 'സ്‌പോര്‍ട്‌സ്‌ഡേ' യില്‍ നാല് ടീമുകളും വ്യക്തമായ ആധിപത്യമാണ് സ്ഥാപിച്ചത്.ഇനിയും നിരവധി മത്സരങ്ങള്‍ വരും ദിനങ്ങളിലും തിരുവോണദിനത്തിലും ടീമുകളെ കാത്തിരിക്കുന്നു.ഒന്നാം സ്ഥാനത്ത് എത്താനായ് പൊരുതുകയാണ് ഓരോ ടീമുകളും.സെപ്റ്റംബര്‍മാസത്തില്‍ നടക്കുന്ന പാരമ്പര്യത്തനിമയാര്‍ന്ന ഓണാഘോഷങ്ങളോടെയും,ഓണസദ്യയോടെയും ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്ക് തിരശ്ശീല വീഴും.

ആഘോഷപരിപാടികള്‍ക്ക് കമ്മറ്റി അംഗങ്ങളായ ജെയ്‌സണ്‍ ജോസഫ്,ജിബിന്‍, പ്രതീപ്,ടെലസ്, ജെസ്‌ന,എഞ്ചല്‍,ജിജി,വിനയ എന്നിവര്‍ നേതൃത്വം നല്‍കുന്നു.

 ജോബി മാനുവല്‍

Similar News