ഐറിഷ് പാര്‍ലമെന്റില്‍ പ്രസംഗിക്കാം: WMF കുട്ടികള്‍ക്കായി പ്രസംഗമത്സരം സംഘടിപ്പിക്കുന്നു

Update: 2025-06-10 14:28 GMT

ഡബ്ലിന്‍: ലോക മലയാളി സമൂഹത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ(WMF) അയര്‍ലന്‍ഡ് ഘടകം, കുട്ടികള്‍ക്കായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. 13 നും 20 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വേണ്ടിയുള്ളതാണ് മത്സരം.

സാമൂഹിക പ്രസക്തിയുള്ള സമകാലിക വിഷയങ്ങളെക്കുറിച്ച് കുട്ടികളുടെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കുക എന്നതാണ് ഈ മത്സരത്തിന്റെ പ്രധാന ലക്ഷ്യം. മത്സരം ഇംഗ്ലീഷിലായിരിക്കും. തുടര്‍ന്നുള്ള എല്ലാ വര്‍ഷവും അയര്‍ലന്‍ഡില്‍ നടത്താനും പിന്നീട് മറ്റ് ലോക രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനും ഡബ്ല്യു.എം.എഫ് അയര്‍ലന്‍ഡ് ലക്ഷ്യമിടുന്നു.

ഈ മത്സരത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം ഒന്നാം സമ്മാനം നേടുന്ന കുട്ടിക്ക് അയര്‍ലന്‍ഡ് പാര്‍ലമെന്റില്‍ താന്‍ തയ്യാറാക്കിയ പ്രസംഗം അവതരിപ്പിക്കാന്‍ സുവര്‍ണ്ണാവസരം ലഭിക്കും എന്നതാണ്. അയര്‍ലന്‍ഡില്‍ വളരുന്ന കുട്ടികളില്‍ രാഷ്ട്രീയ അവബോധം വളര്‍ത്താനും, ഭാവിയില്‍ അയര്‍ലന്‍ഡിന്റെ ഭരണ സംവിധാനങ്ങള്‍ക്ക് മികച്ച സംഭാവനകള്‍ നല്‍കാന്‍ അവരെ പ്രാപ്തരാക്കാനും ഇത് സഹായിക്കുമെന്ന് ഡബ്ല്യു.എം.എഫ് അയര്‍ലന്‍ഡ് ഭാരവാഹികള്‍ അറിയിച്ചു.

എല്ലാവരുടെയും സഹകരണവും പിന്തുണയും പ്രതീക്ഷിക്കുന്നതായി ഡബ്ല്യു.എം.എഫ് അയര്‍ലന്‍ഡ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ ലഭ്യമാകും.

Similar News