ഗാനസന്ധ്യയും കലാപരിപാടികളും മാറ്റുകൂട്ടും; ബ്രേയില്‍ ഓണാഘോഷം ഓഗസ്റ്റ് 30 ശനിയാഴ്ച

Update: 2025-08-23 10:47 GMT

വിക്ലോ കൗണ്ടിയിലെ ബഹുഭൂരിപക്ഷം പ്രദേശങ്ങളിലേയും സൗത്ത് ഡബ്ലിന്‍ കൗണ്ടിയിലേയും മലയാളികള്‍ വര്‍ഷങ്ങളായി ഒത്തുകൂടി മികച്ച രീതിയില്‍ നടത്തിവരുന്ന ബ്രേ ഓണം തുമ്പപ്പൂ ഇത്തവണ ഓഗസ്റ്റ് 30 ശനിയാഴ്ച വൂഡ്ഭ്രൂക് കോളേജിലെ ഇന്‍ഡോര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്നു .

ലോക ഭൂപടത്തിലെങ്ങും വര്‍ഗ്ഗ ,വംശ ,രാഷ്ട്ര വേര്‍തിരുവുകളോടെ ആഘോഷങ്ങള്‍ കൊണ്ടാടുമ്പോള്‍ കേരളവും അതിലെ ജനങ്ങളും സഹോദര്യത്തോടുകൂടി ഒരുമണ്ണില്‍ പിറന്ന മക്കള്‍ എന്ന രീതിയില്‍ അഭിമാനത്തോടെ ആഘോഷിക്കുന്ന തിരുവോണം മാനവ രാശിക്ക് മലയാള നാട് നല്‍കുന്ന ഏറ്റവും മികച്ച സന്ദേശം തന്നെയാണ് .രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ വിവിധ കലാപരിപാടികളും ,മറ്റു വിനോദപരിപാടികളും ഉള്‍പ്പെടുത്തിയിട്ടുണ്ട് .,

അതുകൂടാതെ ഇത്തവണ അയര്‍ലണ്ടിലെ പ്രമുഖ വയലിനിസ്റ്റ് സൂരജ് ,യുവ ഡിജെ AI ,പ്രമുഖ ഗായകന്‍ നിഖില്‍ എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന മികച്ച ഗാനസന്ധ്യയും ഓണാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും .അയര്‍ലണ്ടിലെ ഭക്ഷ്യ സുരക്ഷാ നിയമങ്ങള്‍ എല്ലാം തന്നെ പാലിച്ചുകൊണ്ട് സില്‍വര്‍ കിച്ചന്‍ ആണ് ഇക്കുറി ഓണത്തിന് സദ്യ ഒരുക്കുന്നത് ,മോട്ടോര്‍ വേയോട് ചേര്‍ന്ന് വളരെ ഒതുങ്ങിയ പ്രദേശത്തു സ്ഥിതി ചെയ്യുന്ന കോളേജ് പരിസരത്ത് മികച്ച പാര്‍ക്കിംഗ് സംവിധാനങ്ങളാണ് സംഘാടകര്‍ ഒരുക്കിയിട്ടുള്ളത്.

തുമ്പപ്പൂ ഓണഘോഷത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ഓഗസ്റ്റ് 28 വരെ മാത്രമേ ലഭ്യമാവുകയുള്ളു എന്ന് സംഘാടകര്‍ വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്

https://share.google/qmGkiFaoR9ZhjcP28

ബിജോ വര്‍ഗീസ് -0873124724

കിസാന്‍ തോമസ് -0876288906

സണ്ണി കൊച്ചുചിറ -0874198515

ജസ്റ്റിന്‍ ചാക്കോ -0872671587

റിസണ്‍ ചുങ്കത്ത് -0876666135

Similar News