നീനാ കൈരളിയുടെ 'തകര്‍ത്തോണം 2024' പ്രൗഢോജ്വലമായി നടത്തപ്പെട്ടു

Update: 2024-10-01 10:16 GMT

നീനാ (കൗണ്ടി ടിപ്പററി ): നീനാ കൈരളിയുടെ ആഭിമുഖ്യത്തില്‍ 'തകര്‍ത്തോണം 2024' നീനാ സ്‌കൗട്ട് ഹാളില്‍ വെച്ച് പ്രൗഢഗംഭീരമായി നടന്നു.രാവിലെ 9 മണിക്ക് ആരംഭിച്ച ആഘോഷപരിപാടികള്‍ Cllr.Louise Morgan Walsh ഉത്ഘാടനം ചെയ്യുകയും ആഘോഷങ്ങള്‍ക്ക് ആശംസകള്‍ അറിയിക്കുകയും ചെയ്തു.ഫാ.റെക്‌സന്‍ ചുള്ളിക്കല്‍,ഫാ.ജോഫിന്‍ ജോസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

നിറപ്പകിട്ടാര്‍ന്ന നിരവധി കലാകായിക പരിപാടികളാല്‍ സമൃദ്ധമായിരുന്നു 'തകര്‍ത്തോണം 2024'. ഡ്യൂഡ്രോപ്‌സ് ഡബ്ലിന്റെ ശിങ്കാരി മേളം ,നീനാ ഗേള്‍സിന്റെ തിരുവാതിര,ഫാഷന്‍ ഷോ,പുലികളി,ഓണപ്പാട്ടുകള്‍ എന്നിവ അവയില്‍ ചിലത് മാത്രമാണ് .കൂടാതെ അത്തപൂക്കളമൊരുക്കല്‍, മഹാബലിയെ വരവേല്‍ക്കല്‍ ,വിഭവ സമൃദ്ധമായ ഓണ സദ്യ തുടങ്ങിയവയും ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി . കഴിഞ്ഞ ഏതാനം മാസങ്ങളായി കൈരളി അംഗങ്ങള്‍ നാല് ഗ്രൂപ്പുകളായി തിരിഞ്ഞു വാശിയേറിയ കലാകായിക മത്സരങ്ങള്‍ നടത്തിവരുകയായിരുന്നു


 



.ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന ഫലപ്രഖ്യാപനവും അന്നേ ദിവസം ഉണ്ടായി .ടീം അംബാന്‍ ഒന്നാം സ്ഥാനവും ടീം തരംഗം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.ടീം ഇല്ലുമിനാറ്റിയും ടീം ആവേശവും ഇഞ്ചോടിഞ്ചുള്ള പോരാട്ടത്തില്‍ മൂന്നും നാലും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.വൈകുന്നേരം ആറുമണിയോടെ ആഘോഷ പരിപാടികള്‍ക്ക് തിരശ്ശീല വീണു.

ആഘോഷപരിപാടികള്‍ക്ക് കമ്മറ്റി അംഗങ്ങളായ ഷിന്റോ ജോസ്,സഞ്ജു ബെന്‍,സിനുലാല്‍ വി,തോംസണ്‍ ജോസ്,സോഫി കണ്ണന്‍,നിഷ രാജേഷ്,രമ്യ സണ്ണി,രോഹിണി അഭിലാഷ് എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്ത : ജോബി മാനുവല്‍

Tags:    

Similar News