അനില്‍കുമാര്‍ കുറിച്ച ഏതാനും പുതുപ്പള്ളിതന്‍ പുണ്യമേ റിലീസ് ചെയ്തു
പുണ്യാളനില്‍ അടിയുറച്ചു വിശ്വസിച്ചു പ്രതിസന്ധികള്‍ ധീരമായി തരണം ചെയ്ത് ജനമനസ്സുകളില്‍ പുതുപുണ്യാളനായി മാറിയ ആ ധീരകഥയെ ആസ്പദമാക്കി, ഐറീഷ് മലയാളിയും പത്രപ്രവര്‍ത്തകനുമായ KR അനില്‍കുമാര്‍ കുറിച്ച ഏതാനും വരികള്‍ക്ക് NU സഞ്ജയ് സംഗീതം നല്‍കി എലൈന്‍ അല്‍ഫോന്‍സയുമായി ചേര്‍ന്ന് മനോഹരമായി ആലപിച്ചിരിക്കുന്ന ക്രിസ്തീയ ഭക്തിഗാനം ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മതിരുന്നാള്‍ ദിനത്തില്‍ റിലീസ് ചെയ്തു. മായ സഞ്ജയും,അര്‍പ്പിത സൈജുവുമാണ് എലൈനൊപ്പം കോറസ് പാടിയിരിക്കുന്നത്.
KP പ്രസാദിന്റെ സംവിധാനത്തില്‍വിശ്വാസമാവട്ടെ ലഹരി'' എന്നൊരു സന്ദേശം കൂടി നല്‍കുന്ന ഈ ആല്‍ബത്തിന്റെ ഛായാഗ്രഹണവും എഡിറ്റിങ്ങും ജയകൃഷ്ണന്‍ റെഡ് മൂവീസാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.
പുതുപ്പള്ളിപള്ളിയില്‍ വച്ച് തന്നെ ചിത്രീകരിച്ചിരിക്കുന്ന ഈ ഭക്തിഗാന ആല്‍ബത്തില്‍ പ്രധാനമായും അഭിനയിച്ചിരിക്കുന്നത് മനു സ്‌കറിയായും ദേവികയും സോമശേഖരന്‍ നായരുമാണ്. ആര്‍ട്ട് & മേയ്ക്കപ്പ് അജിത് പുതുപ്പള്ളിയും, ക്യാമറാ അസ്സോസിയേറ്റ് പ്രീതീഷുമാണ്.
'പുതുപ്പള്ളിതന്‍ പുണ്യമേ ' എന്ന ഭക്തിഗാനം You tube ല്‍ കാണുന്നതിന് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://youtu.be/QYvOLr7v_oM?si=AqIC9ciBk3fc_bNr