അയര്‍ലണ്ടിലെ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയില്‍ യെല്‍ദോ പെരുന്നാള്‍ ശുശ്രൂഷകള്‍ നടന്നു
By : സ്വന്തം ലേഖകൻ
Update: 2025-12-26 10:38 GMT
പോര്‍ട്ട് ലീഷ്: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന് കീഴില്‍ അയര്‍ലണ്ടിലെ പോര്‍ട്ട് ലീഷിലെ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവക യെല്‍ദോ പെരുന്നാള്‍ ശുശ്രൂഷകള്‍ നടന്നു.
ഡിസംബര്‍ 24 ബുനാഴ്ച നടന്ന യെല്‍ദോ പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ഇടവക വികാരി റവ. ഫാ. ജിത്തു വര്‍ഗ്ഗീസ് മുഖ്യകാര്‍മികത്വം വഹിച്ചു. ജനനപ്പെരുന്നാള്‍ ശുശ്രൂഷകള്‍, പ്രദക്ഷിണം, തീജ്വാല ശുശ്രൂഷ, വിശുദ്ധ കുര്‍ബാന, ക്രിസ്മസ് സന്ദേശം എന്നിവയ്ക്കുശേഷം സ്നേഹവിരുന്നോടെ ചടങ്ങുകള്‍ പൂര്‍ത്തിയായി. യേശുവിന്റെ തിരുപ്പിറവിയുടെ മനോഹരമായ പുനരാവിഷ്കരണം ആയ തീജ്വാലയുടെ ശുശ്രൂഷക്ക് ഇടവകയിലെ എല്ലാ വിശ്വാസികളും പങ്കെടുത്തു.