കാല്‍വറി പ്രയര്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ സുവിശേഷയോഗം 19 മുതല്‍

Update: 2025-08-18 14:44 GMT

അയര്‍ലന്റ് : കേരളത്തില്‍ കോലഞ്ചേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാല്‍വറി പ്രയര്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷംതോറും നടത്തിവരാറുള്ള സുവിശേഷയോഗം ഓഗസ്റ്റ് 19 ആരംഭിക്കുന്നു. ഓഗസ്റ്റ് 19 മുതല്‍ 24 വരെ അയര്‍ലന്റിന്റെ വിവിധ സ്ഥലങ്ങളില്‍ നടക്കുന്നതാണ്.

ഓഗസ്റ്റ് 19ന് ഗോള്‍വേയിലും, 20ന് കാവനിലും, 21നു വെക്‌സ്‌ഫോര്‍ഡിലും, 23നു കോര്‍ക്കിലും, 24ന് ഡബ്ലിനിലും സുവിശേഷയോഗം നടക്കും. എല്ലാ യോഗങ്ങളിലും റിട്ടയേര്‍ഡ് ബി.എസ്.എന്‍.എല്‍. ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ശ്രീ. വി. സി. മാത്യൂസ് തിരുവചനസന്ദേശം നല്‍കുന്നതാണ് .

കാല്‍വറിയില്‍ കര്‍ത്താവായ യേശുക്രിസ്തു മനുഷ്യരുടെ പാപങ്ങള്‍ക്കായി മരിച്ച് ഉയര്‍ത്തെഴുന്നേറ്റതു മൂലമാണ് ക്രൈസ്തവ മാര്‍ഗ്ഗം ഉളവായത്. ദൈവീക സമാധാനവും നിത്യജീവനുമാണ് ഈ മാര്‍ഗ്ഗത്തിലൂടെ യാത്ര ചെയ്യുന്നവരുടെ ലക്ഷ്യം. സഭയോ സമുദായമോ മാറാതെ ക്രിസ്തു തരുന്ന ദൈവീക സ്‌നേഹവും ഹൃദയവിശുദ്ധിയും പ്രാപിച്ചു സ്വര്‍ഗ്ഗരാജ്യത്തിന്റെ അവകാശികളായിത്തീരാമെന്ന നിര്‍മ്മല സുവിശേഷമാണ് ഈ കൂട്ടായ്മ പഠിപ്പിക്കുന്നത്.

യേശുക്രിസ്തുവിന്റെ നിര്‍മ്മലസുവിശേഷം കേള്‍ക്കുവാന്‍ ഏവരേയും സംഘാടകര്‍ ക്ഷണിക്കുന്നു.

Similar News