സീറോ മലബാര്‍ സഭയുടെ വിവാഹ ഒരുക്ക സെമിനാര്‍ മെയ് 23,24,25 തീയതികളില്‍
ഡബ്ലിന്‍: അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ ഫാമിലി അപ്പസ്‌തോലേറ്റ് സംഘടിപ്പിക്കുന്ന വിവാഹ ഒരുക്ക സെമിനാര്‍ മെയ് 23, 24, 25 തീയതികളില്‍ നടത്തപ്പെടും.
വിവാഹത്തിനായി ഒരുങ്ങുന്ന യുവജനങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ ത്രിദിന കോഴ്‌സ് ഡബ്ലിനില്‍ വച്ചാണ് നടത്തപ്പെടുന്നത്. ദിവസവും രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകിട്ട് 6 മണിക്ക് അവസാനിക്കുന്ന രീതിയിലാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സീറോ മലബാര്‍ സഭയിലെ എല്ലാ രൂപതകളും അംഗീകരിക്കുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതായിരിക്കും.
ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ വെബ്‌സൈറ്റ് www.syromalabar.ie വഴി മാത്രമാണ് രജിസ്ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കുക, രജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കും. ഈ വര്‍ഷം ജൂണ്‍ 26, 27, 28, നവംബര്‍ 6, 7, 8 തീയതികളിലും കോഴ്‌സുകള്‍ ഉണ്ടായിര്‍ക്കും. ഈ കോഴ്‌സുകളിലേക്കും ഇപ്പോള്‍ തന്നെ ബുക്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്.
വിവാഹത്തിനായി ഒരുങ്ങുന്നവര്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും, സീറ്റുകള്‍ പരിമിതമായതിനാല്‍ മുന്‍കൂര്‍ ബുക്ക് ചെയ്ത് പ്രവേശനം ഉറപ്പാക്കണമെണമെന്നും സഭാ നേതൃത്വം അറിയിച്ചു. കൂടുതല്‍ വിശദവിവരങ്ങള്‍ അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫാ. സിജോ വെങ്കിട്ടയ്ക്കല്‍ - +353 894 884 733
ആല്‍ഫി ബിനു - +353 87 767 8365
ലിജി ലിജോ - +353 86 303 4930