ബെല്‍ഫാസ്റ്റില്‍ നോമ്പുകാല ധ്യാനം മാര്‍ച്ച് 24, 25 ന്

Update: 2026-03-23 13:50 GMT

ബെല്‍ഫാസ്റ്റ്: സെന്റ് തോമസ് സിറോ മലബാര്‍ കാത്തലിക്ക് കമ്മ്യൂണിറ്റിയുടെ ഈ വര്‍ഷത്തെ നോമ്പുകാല ധ്യാനം മാര്‍ച്ച് 24, 25 (ചൊവ്വ, ബുധന്‍) തീയതികളില്‍ ബെല്‍ഫാസ്റ്റിലെ സെന്റ് ബെനെടെറ്റ് ദേവാലയത്തില്‍ (St. Bernadette Church, Rosetta Road, Belfast BT6 0LU) നടക്കും. വൈകുന്നേരം 5.00 മണിക്ക് ആരംഭിക്കുന്ന ധ്യാന ശുശ്രൂഷകള്‍ പ്രശസ്ത ധ്യാനഗുരുവായ ഫാ. . ജോസഫ് പുത്തന്‍പുരക്കല്‍ OFM Cap നയിക്കും.

ഇരുദിവസങ്ങളിലും വൈകുന്നേരം 5.00 മണിക്ക് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടുകയും തുടര്‍ന്ന് രാത്രി 9.00 മണിവരെ ധ്യാന ശുശ്രൂഷകള്‍ ഉണ്ടായിരിക്കുകയും ചെയ്യും. കൂടാതെ, ആണ്ടുകുമ്പസാരത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പീഡാനുഭവവും കുരിശുമരണവും ഉത്ഥാനവും അനുസ്മരിക്കുന്ന വലിയ ആഴ്ചയിലേക്കുള്ള നോമ്പിന്റെ ആത്മാര്‍ത്ഥത ഉള്‍ക്കൊണ്ട് ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ എല്ലാവരെയും സംഘാടകര്‍ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

ഈശോമിശിഹായുടെ പീഢാനുഭവവും കുരിശുമരണവും ഉത്ഥാനവും അനുസ്മരികുന്ന വലിയ ആഴ്ചയിലേക്കുള്ള ആത്മീയ ഒരുക്കമായി ഈ ധ്യാനത്തില്‍ പങ്കുചേര്‍ന്ന് നോമ്പിന്റെ ചൈതന്യം ഉള്‍ക്കൊണ്ട്, അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ എല്ലാവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി ചാപ്ലിന്മരായ ഫാ. ജോസ് ഭരണികുളങ്ങര, ഫാ. അനീഷ് വഞ്ചിപ്പറയില്‍ എന്നിവര്‍ അറിയിച്ചു.

ടോം തോമസ്

പി.ആര്‍.ഒ, എസ്.എം.സി.സി ബെല്‍ഫാസ്റ്റ്

Similar News