'ലിമെറിക്ക് ബൈബിള്‍ കണ്‍വെന്‍ഷന്‍ 2026' ഓഗസ്റ്റ് 14,15,16 തിയതികളില്‍ നടത്തപ്പെടും

Update: 2026-03-06 14:38 GMT

ലിമെറിക്ക് : സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ച് ലിമെറിക്കിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തി വരാറുള്ള 'ലിമെറിക് ബൈബിള്‍ കണ്‍വെന്‍ഷന്‍ ,ഈ വര്‍ഷം ഓഗസ്റ്റ് 14,15,16 (വെള്ളി ,ശനി ,ഞായര്‍ ) ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ ലിമെറിക്ക് ,പാട്രിക്സ്വെല്‍ റേസ് കോഴ്‌സ് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടും.

ടീം ഷെകൈയ്‌നയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന കണ്‍വെന്‍ഷന്‍ Fr. James Manjakkal MSFS, Br.Santhosh Karumathra എന്നിവരാണ് നയിക്കുന്നത്.

കേരളത്തിലെ പ്രശസ്തമായ MSFS ധ്യാന നവീകരണ സെന്ററായ അതിരമ്പുഴ കാരിസ്ഭവന്റെ സ്ഥാപകനും ഡയറക്ടറുമാണ് Fr. James Manjakkal. ഇപ്പോള്‍ യൂറോപ്പിലും മിഡില്‍ ഈസ്റ്റിലുമായി നിരവധി ധ്യാനങ്ങളും കണ്‍വെന്‍ഷനുകളും നടത്തി വരുന്ന മഞ്ഞാക്കലച്ചനെ തിരുസഭ കരുണയുടെ ജൂബിലി വര്‍ഷം ആചരിച്ച 2015-2016 ഇല്‍ 'ആജീവനാന്ത കരുണയുടെ മിഷണറി 'യായി ഫ്രാന്‍സിസ് പാപ്പ നിയോഗിച്ചിരുന്നു.

വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്കുള്ള പ്രത്യേക ധ്യാനവും ലിമറിക്ക് ബൈബിള്‍ കണ്‍വെന്‍ഷന്‍ 2026 ന്റെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ്.

ധ്യാന ദിവസങ്ങളില്‍ ഉച്ചയ്ക്ക് ലഘു ഭക്ഷണം നല്‍കുന്നതിനോടൊപ്പം ,ധ്യാനത്തില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള സൗകര്യാര്‍ത്ഥം ബ്രേക്ഫാസ്റ്റും ,സപ്പറും ഓര്‍ഡര്‍ ചെയ്ത് വാങ്ങാനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. ധ്യാന സ്ഥലത്തേയ്ക്ക് മോട്ടോര്‍വേയില്‍ നിന്നും എളുപ്പത്തില്‍ എത്തിച്ചേരാവുന്നതാണ്.കൂടാതെ ആയിരത്തിനു മുകളില്‍ കാര്‍ പാര്‍ക്കിംഗ് സൗകര്യവും ലഭ്യമാണ്.കണ്‍വെന്‍ഷന്റെ വിജയത്തിനായി എല്ലാവരുടെയും പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെടുന്നതായി ലിമെറിക്ക് സീറോ മലബാര്‍ ചര്‍ച്ച് വികാരി ഫാ.പ്രിന്‍സ് മാലിയില്‍ അറിയിച്ചു .

Location: Limerick Race Course,Green mount park Patrickswell, V94K858

കൂടുതല്‍ വിവരങ്ങള്‍ക്ക്:

മോനച്ചന്‍ നരകത്തറ: 0877553271

ജോഷന്‍ കെ.ആന്റണി: 0899753535

വാര്‍ത്ത : ബിനു ജോസഫ് (പി.ആര്‍ .ഓ )

Similar News