ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ നോമ്പുകാല ധ്യാനം മാര്‍ച്ച് 20.21,22 തീയതികളില്‍

Update: 2026-03-10 14:17 GMT

ഡബ്ലിന്‍: വലിയ നോമ്പിലൂടെ വിശുദ്ധവാരത്തിലേക്കുള്ള ആത്മീയ തീര്‍ത്ഥയാത്രയില്‍ വിശ്വാസികളെ കൂടുതല്‍ സജ്ജരാക്കുന്നതിനായി, അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭ യുടെ നേതൃത്വത്തില്‍ വിവിധ കുര്‍ബാന സെന്ററുകളില്‍ നോമ്പുകാല ധ്യാനം സംഘടിപ്പിക്കുന്നു.

ഡബ്ലിന്‍ റീജിയണിലെ ഈ വര്‍ഷത്തെ നോമ്പുകാല ധ്യാനം ഗ്ലാസ്‌നോവിന്‍ ഔര്‍ ലേഡി ഓഫ് വിക്ടറീസ് ദേവാലയത്തില്‍ 2026 മാര്‍ച്ച് 20,21,22 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടത്തപ്പെടുന്നു. മാര്‍ച്ച് 20 വെള്ളിയാഴ്ച വൈകിട്ട് 4 മണി മുതല്‍ 9 മണി വരേയും, ശനിയാഴ്ച ഉച്ചക്ക് 12:30 മുതല്‍ വൈകിട്ട് 9 വരേയും, ഞായറാഴ്ച ഉച്ചയ്കക്ക് 12:30 മുതല്‍ വൈകിട്ട് 4:30 വരെയുമാണു ധ്യാനം നടത്തപ്പെടുക

കോട്ടയം പാമ്പാടി ഗുഡ്‌ന്യൂസ് റിട്രീറ്റ് സെന്ററിലെ ഫാ. ജിന്‍സ് ചീങ്കല്ലേല്‍ HGN ധ്യാനം നയിക്കും. ആത്മീയ-മാനസിക നവീകരണത്തിനും അനുതാപപരമായ അനുരഞ്ജനത്തിനും വഴിയൊരുക്കുന്ന ഈ ധ്യാന ദിവസങ്ങളില്‍ വി. കുര്‍ബാനയോടും, വചന പ്രഘോഷണത്തോടും , ആരാധനയോടുമൊപ്പം കുമ്പസാരത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ലോകരക്ഷകനായ ദൈവപുത്രന്റെ കുരിശുമരണത്തിലും ഉയിര്‍പ്പിലും ആത്മീയമായി പങ്കുചേരാന്‍ വിശ്വാസികളെ ഒരുക്കുന്ന ഈ നോമ്പുകാല ധ്യാനത്തില്‍ പങ്കെടുത്ത് കുടുംബ വിശുദ്ധീകരണം കൈവരിക്കണമെന്ന് അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ നാഷണല്‍ കോര്‍ഡിനേറ്റര്‍ ഫാ. ജോസഫ് ഓലിയക്കാട്ടില്‍ അഭ്യര്‍ത്ഥിച്ചു

Similar News