ആദര്‍ശ വീഥിയില്‍ ഉള്‍കാഴ്ചയോടെ ; പൊതു സമ്മേളനം വെള്ളിയാഴ്ച ദജീജില്‍
കുവൈത്ത് സിറ്റി: ആദര്‍ശ വീഥിയില്‍ ഉള്‍കാഴ്ചയോടെ എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കേന്ദ്ര ദഅ് വ വിംഗ് സംഘടിപ്പിക്കുന്ന ക്യാപയിന്റെ ഭാഗമായുള്ള പൊതു സമ്മേളനം ഡിസംബര്‍ 20 ന് വെള്ളിയാഴ്ച വൈകുന്നേരം 6.45 ന് ദജീജിലെ മെട്രോ മെഡിക്കല്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
സംഗമം സല്‍സബീല്‍ ജംഇയ്യത്തുല്‍ ഖൈരിയ്യ ജനറല്‍ സെക്രട്ടറി ശൈഖ് അഹ്മദ് മുഹമ്മദ് സഈദ് അല്‍ ഫാരിസി ഉദ്ഘാടനം ചെയ്യും. ഇത്തിഹാദുല്‍ ശുബ്ബാനില്‍ മുജാഹിദീന്‍ (ഐ.എസ്.എം) സംസ്ഥാന പ്രസിഡന്റ് ഡോ. അന്‍വര്‍ സാദത്ത് സംഘ ശക്തി: ഇസ്ലാമിക മാതൃക എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തും.
നല്ല വ്യക്തിത്വം: സുരക്ഷിത സമൂഹം എന്ന വിഷയത്തില്‍ അല്‍ അമീന്‍ സുല്ലമി സംസാരിക്കും. വിവിധ സംഘടന പ്രതിനിധികള്‍ സംബന്ധിക്കും.
സ്ത്രീകള്‍ക്ക് പ്രത്യേക സൌകര്യം ഉണ്ടായിരിക്കും. വിവിധ ഭാഗങ്ങളില്‍ സമ്മേളന നഗരിയിലേക്ക് വാഹന സൌകര്യം ഒരുക്കിയിട്ടുണ്ട്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക 65829673, 99060684, 99776124