ചിലർ പുകവലിച്ച് ശല്യം; ആവശ്യമില്ലാതെ പ്രശ്നമുണ്ടാക്കി അടി ഉണ്ടാക്കുന്നവരും വേറെ; കുവൈറ്റിലെ ഷോപ്പിംഗ് മാളുകളിൽ സുരക്ഷാ പരിശോധന ശക്തമാക്കി; 20 പേർ അറസ്റ്റിൽ

Update: 2025-10-16 11:01 GMT

കുവൈറ്റ്: കുവൈറ്റിലെ പ്രമുഖ ഷോപ്പിംഗ് മാളുകളിൽ സുരക്ഷാ പരിശോധന ശക്തമാക്കി. അടുത്തിടെ പൊതുസ്ഥലങ്ങളിൽ, പ്രത്യേകിച്ച് മാളുകളിൽ ആവർത്തിച്ചുള്ള കൂട്ടത്തല്ലുകൾ, കത്തി ഉപയോഗിച്ചുള്ള അതിക്രമങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ, ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനും എൻവയോൺമെൻ്റൽ പൊലീസ് ഡിപ്പാർട്ട്‌മെൻ്റും സംയുക്തമായാണ് മാളുകളിൽ പരിശോധനകൾ നടത്തിയത്.

ഈ സുരക്ഷാ നടപടികൾ പൊതുസമാധാനം നിലനിർത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് മന്ത്രാലയം ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ സ്ഥിരീകരിച്ചു. പരിശോധനയുടെ ഭാഗമായി, കൂട്ടത്തല്ലിൽ പങ്കെടുത്ത 20 പേരെ അധികൃതർ അറസ്റ്റ് ചെയ്തു. ഇവരിൽ നിയമം ലംഘിച്ച പ്രവാസികളെ ഉടനടി നാടുകടത്താനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അതേസമയം, കുവൈത്ത് പൗരന്മാർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു. 

Tags:    

Similar News