രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന; കുവൈറ്റിൽ വൻ മയക്കുമരുന്ന് വേട്ട, കോടിക്കണക്കിന് രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്തെന്ന് പോലീസ്

Update: 2025-10-19 12:17 GMT

കുവൈറ്റ്: കുവൈറ്റിൽ മയക്കുമരുന്ന് കടത്തിയ രണ്ട് വിദേശികൾ പിടിയിലായി. ലക്ഷക്കണക്കിന് ദിനാർ വിലമതിക്കുന്ന നിരോധിത ലഹരി വസ്തുക്കൾ ഇവരിൽ നിന്ന് കണ്ടെടുത്തു. അഹമ്മദി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെൻ്റ് നടത്തിയ നിർണായക നീക്കത്തിലാണ് ഇവരെ പിടികൂടിയത്.

പ്രതികൾ അഹമ്മദി മേഖലയിൽ മയക്കുമരുന്ന് വിതരണം നടത്തുന്നതായി ലഭിച്ച കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങളെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ലഭിച്ച വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തുന്നതിനും ഇവരുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനും പ്രത്യേക സുരക്ഷാ സംഘത്തെ നിയോഗിച്ചു. ദിവസങ്ങളോളം നീണ്ട നിരീക്ഷണത്തിനൊടുവിൽ, പ്രതികളുടെ നീക്കങ്ങൾ കണ്ടെത്തുകയും തുടർന്ന് ഇവരെ സാഹസികമായി പിടികൂടുകയുമായിരുന്നു.

ഇവരിൽ നിന്ന് ഏകദേശം 200,000 കുവൈത്ത് ദിനാർ (ഏകദേശം 5.4 കോടി ഇന്ത്യൻ രൂപ) വിപണി മൂല്യം കണക്കാക്കുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. 3.658 കിലോഗ്രാം മെത്താംഫെറ്റാമൈൻ, 557 ഗ്രാം രാസവസ്തുക്കൾ, 363 ഗ്രാം കഞ്ചാവ്, 348 ഗ്രാം ഹെറോയിൻ, 14 ഗ്രാം ഹാഷീഷ്, 8,150 സൈക്കോട്രോപിക് ഗുളികകൾ എന്നിവ കണ്ടെടുത്തവയിൽ ഉൾപ്പെടുന്നു.

Tags:    

Similar News