ആരും പേടിക്കണ്ട..പ്രദേശത്ത് മുഴുവൻ കാവലായി ഞങ്ങൾ ഉണ്ട്! കഴിഞ്ഞ 24 മണിക്കൂറിൽ തകർത്തെറിഞ്ഞത് അഞ്ച് ഡ്രോണുകളെ; വിവരങ്ങൾ പുറത്തുവിട്ട് കുവൈറ്റ്

Update: 2026-03-16 07:25 GMT

കുവൈറ്റ്: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം തുടരുന്നതിനിടെ, രാജ്യത്തിന്റെ സുരക്ഷ ശക്തമാക്കി കുവൈത്ത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈത്ത് വ്യോമാതിർത്തിയിൽ അതിക്രമിച്ചു കയറിയ അഞ്ച് ഡ്രോണുകൾ നാഷണൽ ഗാർഡ് വെടിവെച്ച് വീഴ്ത്തി. രാജ്യത്തിന്റെ തന്ത്രപ്രധാനമായ മേഖലകളിൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് നാഷണൽ ഗാർഡ് വക്താവ് ബ്രിഗേഡിയർ ജനറൽ ഡോ. ജദ്അാൻ ഫദൽ അറിയിച്ചു.

കഴിഞ്ഞ ദിവസം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായിരുന്നു. ഈ ആക്രമണത്തിൽ വിമാനത്താവളത്തിലെ റഡാർ സംവിധാനത്തിന് തകരാർ സംഭവിച്ചെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതിന് പിന്നാലെയാണ് നാഷണൽ ഗാർഡ് നിരീക്ഷണം ശക്തമാക്കിയതും അഞ്ച് ഡ്രോണുകൾ തകർത്തതും. വിമാനത്താവളം ലക്ഷ്യമിട്ടുള്ള ഭീഷണികളെ സർക്കാർ ഏജൻസികൾ ഏകോപിതമായി പ്രതിരോധിച്ചു വരികയാണ്.

രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയാകുന്ന ഏത് നീക്കത്തെയും നേരിടാൻ കുവൈത്ത് സൈന്യം, പോലീസ്, ഫയർ ഫോഴ്‌സ് എന്നിവരുമായി ചേർന്ന് നാഷണൽ ഗാർഡ് പൂർണ്ണ സജ്ജമാണ്. തന്ത്രപ്രധാനമായ സർക്കാർ സ്ഥാപനങ്ങൾക്കും പൊതുസൗകര്യങ്ങൾക്കും കർശനമായ കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.

Tags:    

Similar News