കുവൈറ്റിലേക്ക് അതിർത്തി കടന്ന് എത്തിയ ഒരാൾ എന്തോ..ഒളിക്കുന്നത് ശ്രദ്ധിച്ചു; കസ്റ്റംസ് പരിശോധനയിൽ വണ്ടിക്കുള്ളിൽ കണ്ടത്; കൈയ്യോടെ പൊക്കി അധികൃതർ

Update: 2026-03-23 12:10 GMT

കുവൈറ്റ്: സൗദി അറേബ്യയിൽ നിന്ന് കുവൈത്തിലേക്ക് ലഹരിമരുന്ന് കടത്താൻ ശ്രമിച്ച യാത്രക്കാരനെ സൽമി അതിർത്തിയിൽ വെച്ച് കസ്റ്റംസ് അധികൃതർ പിടികൂടി. ഇയാളുടെ വാഹനത്തിൽ ഒളിപ്പിച്ച നിലയിൽ 1,391 ലാറിക്ക ഗുളികകൾ കണ്ടെത്തുകയായിരുന്നു.

ലഹരിമരുന്ന് കടത്താൻ ശ്രമിച്ച യാത്രക്കാരനെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായി കസ്റ്റംസ് അധികൃതർ അറിയിച്ചു. അസാധാരണ സാഹചര്യങ്ങളിലും ജനറൽ ഡയറക്ടറേറ്റ് ഓഫ് കസ്റ്റംസ് പൂർണ്ണ ജാഗ്രതയോടെയാണ് പ്രവർത്തിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

ഉയർന്ന സാങ്കേതിക നിലവാരത്തിലുള്ള പരിശോധനാ ഉപകരണങ്ങൾ ഉപയോഗിച്ച് സംശയാസ്പദമായ ചരക്കുകളും വാഹനങ്ങളും കണ്ടെത്താനും പിടികൂടാനും സാധിക്കുന്നുണ്ടെന്നും കസ്റ്റംസ് അധികൃതർ കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി കസ്റ്റംസ് ഉദ്യോഗസ്ഥർ വിവിധ വെല്ലുവിളികൾ നേരിട്ടും കാര്യക്ഷമമായി സേവനം തുടരുമെന്നും അവർ അറിയിച്ചു. 

Tags:    

Similar News