പ്രവാസിക്ക് നേരെ കോടാലി വീശി ഭീതി; മുന്നിലേക്ക് ചാടി വീണ് കൊള്ളയടിക്കാനും ശ്രമം; യുവാവിനെ പൊക്കി പോലീസ്; ഞെട്ടിപ്പിക്കുന്ന സംഭവം കുവൈറ്റിൽ

Update: 2025-10-29 15:44 GMT

കുവൈറ്റ്: കുവൈറ്റിലെ ജഹ്‌റ ഗവർണറേറ്റിൽ പ്രവാസി യുവാവിനെ കോടാലി കാട്ടി ഭീഷണിപ്പെടുത്തി കവർച്ചയ്ക്ക് ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടി. പതിവ് പട്രോളിംഗിനിടെയാണ് ജഹ്‌റ പൊലീസ് സംഘം സംശയകരമായ സാഹചര്യത്തിൽ ഒരു യുവാവ് പ്രവാസിയെ ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധിച്ചത്.

സംഭവസ്ഥലത്ത് വെച്ച് പ്രതിയെ പിടികൂടാൻ പൊലീസ് ശ്രമിച്ചെങ്കിലും ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് പൊലീസ് ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. കുറ്റകൃത്യത്തിന് ഉപയോഗിച്ച കോടാലിയും പൊലീസ് കണ്ടെടുത്തു. പ്രതിയെ തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയിട്ടുണ്ട്.

ജഹ്‌റയിലെ സുരക്ഷ ഉറപ്പാക്കാനുള്ള പൊലീസ് ശ്രമങ്ങളുടെ ഭാഗമായാണ് ഈ അറസ്റ്റ്. പ്രതിക്ക് മറ്റ് കുറ്റകൃത്യങ്ങളിൽ പങ്കുണ്ടോ എന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കണ്ടെടുത്ത കോടാലിയും പ്രതിയെയും അന്വേഷണ വിഭാഗങ്ങൾക്ക് കൈമാറിയിട്ടുണ്ട്. കവർച്ചാശ്രമം ചെറുക്കുന്നതിലെ പൊലീസ് വേഗത പ്രശംസനീയമായി.

Tags:    

Similar News