അറിയപ്പെടുന്ന കഥകളി നടന്‍; കലാമണ്ഡലം ഫെല്ലോഷിപ്പ് ഉള്‍പ്പെടെ ഒട്ടേറെ അംഗീകാരങ്ങള്‍; ഏഷ്യാനെറ്റ് ന്യൂസിലെ മുന്‍ഷി എന്ന പരിപാടിയില്‍ മുന്‍ഷിയായി ശ്രദ്ധേ നേടി: അന്തരിച്ച കഥകളി ആചാര്യന്‍ സദനം നരിപ്പറ്റ നാരായണന്‍ നമ്പൂതിരിക്ക് അന്ത്യാഞ്ജലി

കഥകളി ആചാര്യൻ സദനം നരിപ്പറ്റ നാരായണൻ നമ്പൂതിരി അന്തരിച്ചു

Update: 2024-10-23 03:53 GMT

പാലക്കാട്: അന്തരിച്ച കഥകളി ആചാര്യന്‍ സദനം നരിപ്പറ്റ നാരായണന്‍ നമ്പൂതിരിക്ക് കേരളത്തിന്റെ അന്ത്യാഞ്ജലി. കഥകളി ആചാര്യനും കീഴ്പടം കുമാരന്‍ നായരുടെ ശിഷ്യനുമാണ്. 77 വയസ്സ് ആയിരുന്നു. പുലര്‍ച്ചെ 2.30ഓടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നാലുദിവസമായി ആശുപതിയില്‍ ചികിത്സയിലായിരുന്നു. പാലക്കാട് ചെര്‍പ്പുളശ്ശേരി കാറല്‍മണ്ണ സ്വദേശിയാണ്. സംസ്‌കാരം വൈകിട്ട് 4ന് കാറല്‍മണ്ണ നരിക്കാട്ടിരി മന വളപ്പില്‍ നടക്കും.

കാട്ടാളന്‍, ഹംസം, ബ്രാഹ്‌മണന്‍ തുടങ്ങിയ പ്രധാന വേഷങ്ങളില്‍ അറിയപ്പെടുന്ന നടനാണ്. കലാമണ്ഡലം ഫെലോഷിപ് ഉള്‍പ്പെടെ ഒട്ടേറെ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസിലെ മുന്‍ഷി എന്ന പരിപാടിയില്‍ മുന്‍ഷിയായി ശ്രദ്ധ നേടിയിരുന്നു. കലാമണ്ഡലം ഫെല്ലോഷിപ്പ് ഉള്‍പ്പെടെ ഒട്ടേറെ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. സംസ്‌കാരം ഇന്ന് വൈകീട്ട് 4ന് കാറല്‍മണ്ണ നരിക്കാട്ടിരി മന വളപ്പില്‍ നടക്കും.

Tags:    

Similar News