പയ്യാമ്പലം ബീച്ചില്‍ കുടുംബത്തോടൊപ്പമെത്തിയ ആറ് വയസുകാരന്‍ ജീപ്പിടിച്ച് മരിച്ചു; അപകടം കുട്ടി റോഡ് മുറിച്ചുകടക്കവേ

റോഡ് മുറിച്ച് കടക്കുന്നതിനിടെ ആറുവയസുകാരന്‍ ജീപ്പിടിച്ച് മരിച്ചു

Update: 2025-01-19 15:30 GMT

കണ്ണൂര്‍: പയ്യാമ്പലത്തെ പള്ളിയാം മൂല ബീച്ച് റോഡില്‍ ജീപ്പിടിച്ച് ആറ് വയസുകാരന്‍ മരിച്ചു. പൊതുവാച്ചേരി കണ്ണോത്തുംചിറയിലെ മുഹാദാണ് മരണമടഞ്ഞത്. ഞായറാഴ്ച്ച വൈകീട്ട് ബെകിട്ട് നാലു മണിയോടെയാണ് അപകടം. ഉച്ചയോടെ ബന്ധുക്കളോടൊപ്പം പയ്യാമ്പലം ബീച്ചില്‍ എത്തിയതായിരുന്നു മുഹാദ്.

ബന്ധുക്കളോടൊപ്പം റോഡരികില്‍ ഉണ്ടായിരുന്ന കുട്ടി റോഡ് മുറിച്ച് കടക്കവേ പള്ളിയാം മൂലയില്‍ നിന്നും പയ്യാമ്പലം ഭാഗത്തേക്ക് വരികയായിരുന്ന കെ എല്‍ 10 എല്‍ 5653 ജീപ്പിടിക്കുകയായിരുന്നു. ഉടനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

പൊതുവാച്ചേരി ഖലീഫ മന്‍സിലിലെ വി എന്‍ മുഹമ്മദ് കുഞ്ഞിയുടെയും ഷരീഫയുടെയും മകനാണ് മുഹാദ് മൃതദ്ദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Similar News