നിയമസഭാ മാര്‍ച്ചിലെ സംഘര്‍ഷം: രാഹുല്‍ മാങ്കൂട്ടത്തിലിനും പി കെ ഫിറോസിനും അടക്കം 37 പേര്‍ക്ക് ജാമ്യം; സി ജെ എം കോടതി ജാമ്യം അനുവദിച്ചത് ഉപാധികളോടെ

രാഹുല്‍ മാങ്കൂട്ടത്തിലിനും പി കെ ഫിറോസിനും അടക്കം 37 പേര്‍ക്ക് ജാമ്യം

Update: 2024-10-14 16:03 GMT

തിരുവനന്തപുരം: നിയമസഭ മാര്‍ച്ചിലെ സംഘര്‍ഷത്തെ തുടര്‍ന്ന് അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് ഉള്‍പ്പെടെ 37 പേര്‍ക്ക് ജാമ്യം. ഉപാധികളോടെയാണ് തിരുവനന്തപുരം സി.ജെ.എം കോടതി ജാമ്യം അനുവദിച്ചത്.

എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ നേരിട്ട് ഹാജരാകണമെന്നും പാസ്‌പോര്‍ട്ട് ഉള്ളവര്‍ മൂന്നു ദിവസത്തിനുള്ളില്‍ കോടതിയില്‍ ഹാജരാക്കണമെന്നും ഉപാധിയില്‍ പറയുന്നു. 50000 രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് ഇവര്‍ക്കെതിരായ പോലീസ് കേസ്. പ്രതികള്‍ ഈ പണം കെട്ടിവയ്ക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

പൊലീസിലെ ആര്‍.എസ് എസ് വത്കരണം ഉള്‍പ്പെടെ പ്രശ്‌നങ്ങളില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു യു.ഡി.എഫ് യുവജന സംഘടനകളുടെ സംയുക്ത നിയമസഭ മാര്‍ച്ച്.

Tags:    

Similar News