കച്ചവടത്തിന് തുണി വാങ്ങാന്‍ എത്തിയതെന്ന് എമിഗ്രേഷന്‍കാരെ തെറ്റിധരിപ്പിച്ചു; ബിസിനസ് പാസ്‌പോര്‍ട്ടില്ലെന്ന കാരണത്താല്‍ തടഞ്ഞു വച്ചു; ഡിആര്‍എ എത്തിയപ്പോള്‍ ആ നൈജീരിയക്കാരിയില്‍ നിന്നും കിട്ടിയത് 5 കോടിയുടെ കൊക്കൈന്‍; ഐവറികോസ്റ്റിന്റെ പാസ്‌പോര്‍ട്ടുമായി എത്തിയത് 'ഡ്രഗ് ക്വീന്‍'! കണ്ണൂര്‍ ജയിലില്‍ കാരണവരെ കൊന്ന പ്രതി തല്ലി ചതച്ചത് വലിയ പുള്ളിയെ; ഷെറിന്റെ അടിയേറ്റ് വീണ കാനേ സിംപേ ജൂലിയുടെ കഥ
കണ്ണൂര്‍: കാരണവര്‍ വധക്കേസ് പ്രതി ഷെറിന്റെ മര്‍ദനത്തനിരയായ തടവുകാരിയെ ജയില്‍ മാറ്റിയാണ് ജയില്‍ അധികൃതര്‍ പ്രശ്‌ന പരിഹാരം സാധ്യമാക്കിയത് കണ്ണൂര്‍ വനിതാ ജയിലില്‍ നിന്ന് തിരുവനന്തപുരം വനിതാ ജയിലിലേക്കാണ് കാനേ സിംപേ ജൂലിയെ മാറ്റിയത്. നൈജീരിയക്കാരിയായ സഹതടവുകാരിയെ അക്രമിച്ചതിന് ഷെറിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. കേരളത്തിലെ സ്ത്രീ കുറ്റവാളികളില്‍ ഏറ്റവും കുപ്രസിദ്ധയാണ് ഷെറിന്‍. ഷെറിന്‍ മര്‍ദ്ദിച്ച നൈജീരിയകാരിയും ചെറിയ പുള്ളിയല്ല. ആഫ്രിക്കന്‍ മയക്കു മരുന്ന് മാഫിയയെ ഇന്ത്യയുമായി ചേര്‍ത്ത് നിര്‍ത്തിയ ക്രിമിനല്‍ സംവിധാനത്തിലെ പ്രധാനിയാണ് കാനേ സിംപേ ജൂലി. അഞ്ചു കോടിയുടെ കൈക്കൈനുമായി കൊച്ചിയില്‍ എത്തിയപ്പോഴായിരുന്നു നാലു കൊല്ലം മുമ്പ് ഇവര്‍ അഴിക്കുള്ളിലായത്.
കണ്ണൂര്‍ വനിതാ ജയിലിലെ തടവുകാരിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 7. 45നായിരുന്നു കേസിനാധാരമായ സംഭവം. കുടിവെള്ളം എടുക്കാന്‍ പോയ സഹ തടവുകാരിയായ നൈജീരിയന്‍ വനിതയെ ഷെറിനും മറ്റൊരു തടവുകാരിയും ചേര്‍ന്ന് തടഞ്ഞുനിര്‍ത്തി അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തു എന്നാണ് പരാതി. മര്‍ദനമേറ്റ തടവുകാരി കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിിരുന്നു. നല്ലനടപ്പിന്റെ പേരില്‍ ഷെറിന് ഇളവ് നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചത് വിവാദമായിരുന്നു. ജയിലില്‍ നല്ല പെരുമാറ്റമെന്നും ശിക്ഷ ഇളവിന് യോഗ്യതയുണ്ടന്നുമായിരുന്നു വനിതാ ജയില്‍ ഉപദേശക സമിതിയുടെ കണ്ടെത്തല്‍. ഇതിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു ശിക്ഷ ഇളവ് നല്‍കാനുള്ള തീരുമാനം. മന്ത്രിസഭ ശിപാര്‍ശ നിലവില്‍ ഗവര്‍ണര്‍ക്ക് മുന്നിലാണ്. ഇതിനിടെയാണ് ജയിലിലെ മര്‍ദ്ദന വിവാദം. കണ്ണൂര്‍ വനിതാ ജയിലിന് മുകളിലൂടെ ഡ്രോണും പറന്നു അതിന് ശേഷം. ഇതോടെ ഷെറിന്റെ ജയിലിലെ മര്‍ദ്ദനം പുതിയ തലത്തിലേക്ക് എത്തും. ഇനി ശിക്ഷാ ഇളവ് കിട്ടാനും സാധ്യത കുറവാണ്.
2021 ഒക്ടോബറില്‍ അന്താരാഷ്ട്ര വിപണിയില്‍ 5.34 കോടി രൂപ വിലവരുന്ന കൊക്കെയ്നുമായി കൊച്ചി വിമാനത്താവളത്തില്‍ പിടിയിലായ തടവുകാരിയാണ് കാനേ സിംപേ ജൂലി. ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ ദോഹ വഴി കൊച്ചിയിലെത്തിയപ്പോഴാണ് ഐവറി കോസ്റ്റ് പാസ്‌പോര്‍ട്ട് ഉടമയായ കാനേ സിംപേ ജൂലി പിടിയിലായത്. 580 ഗ്രാം കൊക്കെയ്നുമായാണ് നൈജീരിയക്കാരിയായ ഇവപ്ഡ പിടിയിലായത്. മതിയായ രേഖകളില്ലാതെയാണ് ഇവര്‍ കൊച്ചിയിലെത്തിയത്. എമിഗ്രേഷന്‍ വിഭാഗം ഇവരെ തടഞ്ഞുവെച്ചു. എമിഗ്രേഷന്‍ വിഭാഗം ഇക്കാര്യം ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡി.ആര്‍.ഐ.) യൂണിറ്റിനെ അറിയിച്ചു. ഡി.ആര്‍.ഐ. എത്തി ബാഗേജ് വിശദമായി പരിശോധിച്ചപ്പോഴാണ് കൊക്കെയ്ന്‍ കണ്ടെത്തിയത്. ലാബില്‍ അയച്ച് പരിശോധന നടത്തിയാണ് പിടിച്ചത് കൊക്കെയ്ന്‍ തന്നെയാണോ എന്ന് ഉറപ്പിച്ചത്.
മതിയായ യാത്രാരേഖകള്‍ ഇല്ലാതെ എത്തുന്നവരെ സാധാരണയായി മടക്കി അയയ്ക്കാറാണ് പതിവ്. കൊക്കെയ്ന്‍ കണ്ടെത്തിയതിനാലാണ് തിരിച്ചു വിടുന്നതിനു പകരം സ്ത്രീയെ പിടിച്ചുവെച്ചത്. ഇവരെ ചോദ്യം ചെയ്തപ്പോള്‍ ഇവരുടെ സംഘത്തില്‍പ്പെട്ട മറ്റൊരു യുവതിയെക്കുറിച്ചും ഡി.ആര്‍.ഐ.യ്ക്ക് വിവരം ലഭിച്ചു. ഇവരെ നെടുമ്പാശ്ശേരിയിലെ ഒരു ഹോട്ടലില്‍നിന്ന് പിടിച്ചു. ഐവറി കോസ്റ്റ് സ്വദേശിനി സീവി ഒടോത്തി ജൂലിയറ്റ് ആണ് അന്ന് പിടിയിലായത്. ഇവര്‍ 2021 ജനുവരിയില്‍ കൊച്ചിയിലെത്തിയതാണ്. ഇവരും മയക്കുമരുന്നു മാഫിയയുടെ പ്രധാന കണ്ണികളായിരുന്നു.
കാനേ സിംപേ ജൂലി കൊക്കെയ്നുമായി എത്തിയത് വസ്ത്രവ്യാപാരിയാണെന്ന വ്യാജേനയായിരുന്നു. മുംബൈയില്‍ വിതരണം ചെയ്യാനാണ് കൊക്കെയ്ന്‍ കൊണ്ടുവന്നത്. ഇവരില്‍നിന്ന് കൊക്കെയ്ന്‍ ഏറ്റുവാങ്ങാന്‍ നെടുമ്പാശ്ശേരിയിലെത്തിയിരുന്ന ഐവറി കോസ്റ്റ് സ്വദേശിനിയാണ് സീവി ഒടോത്തി ജൂലിയറ്റി. അറസ്റ്റിലാകുന്നതിന് മുമ്പ് മൂന്നു വര്‍ഷത്തിലേറെയായി മുംബൈയില്‍ താമസിക്കുന്ന ഒടോത്തി ജൂലിയറ്റാണ് മയക്കുമരുന്ന് കടത്തിന് ചുക്കാന്‍ പിടിക്കുന്നത്. മുംബൈയില്‍ വസ്ത്ര വ്യാപാരിയെന്ന നിലയിലാണ് ജൂലിയറ്റ് തങ്ങിയിരുന്നത്.
സീവി ഒടോത്തി ജൂലിയറ്റിന്റെ നിര്‍ദേശപ്രകാരമാണ് കാനേ സിംപേ ജൂലി കൊക്കെയ്നുമായി കൊച്ചിയിലെത്തിയത്. കൊക്കെയ്ന്‍ കൊച്ചിയില്‍ എത്തിച്ചുനല്‍കിയാല്‍ 20 ലക്ഷം രൂപയുടെ വസ്ത്രങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെന്ന് ഇവര്‍ മൊഴി നല്‍കിയിരുന്നു. നൈജീരിയയിലെ ലോഗോസില്‍നിന്നാണ് ഇവര്‍ കൊച്ചിയിലേക്ക് തിരിച്ചത്. ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ ദോഹ വഴി കൊച്ചിയിലെത്തി. സീവി ഒടോത്തി ജൂലിയറ്റ് മുംബൈയില്‍നിന്ന് നേരത്തെ തന്നെ നെടുമ്പാശ്ശേരിയിലെത്തി ഹോട്ടലില്‍ മുറിയെടുത്ത് തങ്ങുകയായിരുന്നു. ട്രെയിന്‍ മാര്‍ഗ്ഗമായിരുന്നു ഇവര്‍ കൊച്ചിയില്‍ എത്തിയത്.
ജൂലിയറ്റ് കൊച്ചിയിലെ ലഹരിമരുന്ന് ഇടപാടുകളിലെ പ്രധാന കണ്ണിയെന്നാണ് കരുതുന്നത്. പലപ്പോഴായി യുവതികളെ ഉപയോഗിച്ച് ഇവര്‍ വിദേശത്ത് നിന്നും കൊച്ചിയിലേക്ക് ലഹരിമരുന്ന് കടത്തിയതായാണ് വിവരം. ബിസിനസിനു തുണി വാങ്ങാന്‍ എത്തിയതെന്നായിരുന്നു കാനേ ഇമിഗ്രേഷന്‍ വിഭാഗത്തോട് പറഞ്ഞത്. എന്നാല്‍ ഇവരുടേത് ബിസിനസ് വീസ അല്ലാതിരുന്നത് സംശയത്തിനിടയാക്കി. തുടര്‍ന്ന് ബാഗ് പരിശോധിക്കുകയായിരുന്നു. ലഹരിമരുന്ന് കണ്ടെത്തിയതോടെ ഇവരെക്കൊണ്ട് ജൂലിയറ്റിനെ വിളിച്ചുവരുത്തിയാണ് ഡിആര്‍ഐ അധികൃതര്‍ അറസ്റ്റ് ചെയ്തത്.
ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ ലാഗോസില്‍ നിന്ന് ദോഹ വഴി 2021 ഒക്ടോബര്‍ 16 ശനിയാഴ്ചയാണ് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡില്‍ (സിയാല്‍) കാനേ സിംപേ ജൂലി എത്തിയത്. ട്രോളി ബാഗിന്റെ അടിയില്‍ കള്ളക്കടത്ത് ഒളിപ്പിച്ച നിലയിലായിരുന്നു കൊക്കൈയിന്‍. ഇന്ത്യയിലെ ലഹരി മാഫിയയില്‍ നിര്‍ണ്ണായ സ്വാധീനമുള്ള നൈജീരിയന്‍ ഗ്രൂപ്പിലെ പ്രധാനികളായിരുന്നു ഇവര്‍.