നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണെന്ന് സംശയിച്ച് കുടുംബാംഗങ്ങള്‍; പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കി; ധൃതിപിടിച്ചുള്ള പോസ്റ്റുമോര്‍ട്ടം നടപടിയില്‍ ദുരൂഹതയെന്ന് ആരോപണം; കണ്ണൂര്‍ കലക്ടറുടെ മൊഴി കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍; അരുണ്‍ കെ വിജയന് വൈര്യനിര്യാതന ബുദ്ധിയെന്നും ആരോപണം
നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണെന്ന് സംശയിച്ച് കുടുംബാംഗങ്ങള്‍
കണ്ണൂര്‍: നവീന്‍ ബാബുവിന്റെ ഫോണ്‍ സംഭാഷണത്തിന്റെ വിശദ വിവരങ്ങള്‍ പ്രത്യേക അന്വേഷണ സംഘം കുടുംബാംഗങ്ങളില്‍ നിന്നും ശേഖരിച്ചു. ഭാര്യ മഞ്ജുഷ, സഹോദരന്‍ പ്രവീണ്‍ ബാബു, ബന്ധുവായ ഹരീഷ് എന്നിവരില്‍ നിന്നാണ് 45 മിനുട്ട് നീളുന്ന മൊഴിയെടുപ്പ് നടത്തിയത് കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയനെതിരെ ഭാര്യ മൊഴി നല്‍കിയിട്ടുണ്ട് കലക്ടര്‍ വൈര്യനിര്യാതന ബുദ്ധിയോടെയാണ് പെരുമാറിയിരുന്നതെന്ന് ഭാര്യ മൊഴി നല്‍കിയിട്ടുണ്ട്.
കലക്ടര്‍ ആഴ്ച്ചയില്‍ ഒരു ദിവസം അവധിയെടുത്ത് നാട്ടില്‍ പോയി വരാന്‍ പോലും അ നുവദിച്ചിരുന്നില്ല. കലക്ടറുടെ താല്‍ക്കാലിക ചുമതല നല്‍കി അവിടെ നിര്‍ത്താറാണ് പതിവ്. തൊഴില്‍ പീഢനമാണ് കലക്ടര്‍ നടത്തിയതെന്ന് തന്നോട് പറഞ്ഞിരുന്നതായി മഞ്ജുഷ മൊഴി നല്‍കിയത്. ഈ തരത്തില്‍ കലക്ടറുമായി യാതൊരു ബന്ധമോ അടുപ്പമോ യില്ലാത്ത കലക്ടറുടെ മുറിയില്‍ പോയി തനിക്ക് തെറ്റുപറ്റിയെന്ന് പറയാന്‍ സാധ്യതയയില്ലെന്നും അവര്‍ പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
കലക്ടര്‍ നല്‍കിയ മൊഴികെട്ടിച്ചമച്ചതാണ്. കേസിനെ വഴിതിരിച്ചുവിടാന്‍ കലക്ടര്‍ ബോധപൂര്‍വ്വം ശ്രമിച്ചുവെന്നും അവര്‍ നല്‍കിയ മൊഴിയില്‍ പറയുന്നുണ്ടെന്നാണ് സൂചന. നവീന്‍ ബാബുവിന്റെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്നാണ് കുടുംബാംഗങ്ങള്‍ ഏകകണ്ഠമായി പറഞ്ഞത് വിരമിക്കാന്‍ ഏഴു മാസം ബാക്കി നില്‍ക്കെ സ്വന്തം നാടായ പത്തനംതിട്ടയില്‍ ജോലി ചെയ്യാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു. അതുകൊണ്ടുതന്നെ ഏതു സാഹചര്യത്തിലും ആത്മഹത്യ ചെയ്യാനുള്ള സാധ്യത വളരെ കുറവാണ്.
പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മൃതദ്ദേഹം ധ്യതിപിടിച്ചു കൊണ്ടുപോയി പോസ്റ്റുമോര്‍ട്ടം നടത്തിയതിലും ദുരുഹതയുണ്ട്. തങ്ങളുടെ സാന്നിദ്ധ്യമില്ലാതെയാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ നടത്തിയത്. ഇതില്‍ ദുരൂഹതയുണ്ട്. നവീന്‍ ബാബു ഒക്ടോബര്‍ 14 ന് യാത്രയയപ്പ് സമ്മേളനം കഴിഞ്ഞ ദിവസം രാത്രി റെയില്‍വെ സ്റ്റേഷനിലേക്ക് പോവുകയും അവിടെ നിന്ന് പള്ളിക്കുന്നിലെ താമസ സ്ഥലത്തേക്ക് മടങ്ങുകയും ചെയ്തിരുന്നു.
എന്നാല്‍ ഇതിന്റെ സി.സി.ടി.വി ദൃശങ്ങള്‍ ഇതുവരെ കിട്ടിയിട്ടില്ല. നവീന്‍ ബാബു സഞ്ചരിച്ച ഓട്ടോറിക്ഷയിലെ ഡ്രൈവറെ കണ്ടെത്താനോ മൊഴിയെടുക്കാനോ ഇതുവരെ കഴിയാത്തതില്‍ ദുരുഹതയുണ്ട്. കണ്ണൂര്‍ മുനീശ്വരന്‍ കോവിലിന് സമീപം നവീന്‍ ബാനു ഇറങ്ങിയതിന്റെ കാരണമോദൃശ്യങ്ങളോ കണ്ടെത്താനായില്ല. നവീന്‍ ബാബുവിനെതിരെ പരാതി നല്‍കിയ പ്രശാന്തിന്റെ ഇടപാടുകളില്‍ ദുരൂഹതയുണ്ട്.
തുച്ഛ വരുമാനത്തിന് പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന പ്രശാന്തിന് എങ്ങനെയാണ് കോടികള്‍ ചെലവിട്ട് പെട്രോള്‍ പമ്പ് തുടങ്ങാനാവുകയെന്നും കുടുംബാംഗങ്ങള്‍ ചോദിച്ചു. പ്രശാന്തിന് പിന്നില്‍ വന്‍ മാഫിയ സംഘം തന്നെ നിക്ഷേപകരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും കുടുംബാംഗങ്ങള്‍ നല്‍കിയ മൊഴിയില്‍ ചുണ്ടിക്കാണിക്കുന്നു.