ഈ ഫ്ലാറ്റിലെത്തിയാൽ ഇവനെ കണ്ണെടുക്കാതെ നോക്കി നിൽക്കും; ഓടി വന്ന് കെട്ടിപ്പിടിച്ചും തലോടിയും ക്യൂട്ട്നെസ് വാരി വിതറും; സോഷ്യൽ മീഡിയയിൽ വൈറൽ താരമായി അലക്സ് എന്ന കാളക്കുട്ടി

Update: 2025-08-21 10:52 GMT

ചെന്നൈ: നഗരത്തിലെ 28-ാം നിലയിലെ ഒരു ഫ്ലാറ്റിൽ താമസിക്കുന്ന 'അലക്സ്' എന്ന കാളക്കുട്ടി സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നു. മനുഷ്യരോടും നായ്ക്കളോടും ഒരുപോലെ സ്നേഹം പ്രകടിപ്പിക്കുന്ന ഈ അപൂർവ്വ കാളക്കുട്ടിയുടെ വിശേഷങ്ങൾ മൃഗസ്നേഹികളായ ഒട്ടനവധിപേരെ ആകർഷിക്കുന്നു.

ഒരു മാസം പ്രായമുള്ളപ്പോൾ റോഡപകടത്തിൽ പരിക്കേറ്റ് അവശ നിലയിലായിരുന്ന അലക്സിനെ സംരക്ഷിച്ചത് ആർക്കിടെക്ചറൽ ഡിസൈനറായ തേജസ്വിനി എസ് രംഗൻ ആണ്. തേജസ്വിനി തന്റെ ഫ്ലാറ്റിൽ കൊണ്ടുവന്ന അലക്സ്, മറ്റ് കാളക്കുട്ടികളിൽ നിന്ന് വ്യത്യസ്തമായി പല പ്രത്യേകതകളും പ്രകടിപ്പിക്കുന്നു. അലക്സിനെ പരിചയപ്പെടുത്തിയത് മൃഗസംരക്ഷകനും ആക്ടിവിസ്റ്റുമായ സായ് വിഘ്നേഷാണ്.

ഏറ്റവും ആകർഷകമായ കാര്യം അലക്സ് നായ്ക്കളുമായി കാണിക്കുന്ന അടുപ്പമാണ്. നായ്ക്കളുടെ ആലിംഗനങ്ങൾ പോലും അവൻ സന്തോഷത്തോടെ സ്വീകരിക്കുന്നു. അതിലുപരി, നായ്ക്കൾക്കൊപ്പം ഭക്ഷണം കഴിക്കാനും അലക്സിന് മടിയില്ല. അലക്സ് പുല്ല് ഭക്ഷിക്കുമ്പോൾ നായ്ക്കളും അത് കഴിക്കുന്നു എന്നതാണ് മറ്റൊരു അത്ഭുതകരമായ വസ്തുത.

ബാൽക്കണിയിൽ ഇരുന്ന് പുറംകാഴ്ചകൾ കാണാൻ അലക്സിന് വളരെ ഇഷ്ടമാണ്. ബംഗാൾ ഉൾക്കടലിന്റെയും ബക്കിംഗ്ഹാം കനാലിന്റെയും ദൃശ്യങ്ങൾ ആസ്വദിച്ചാണ് അവൻ സമയം ചിലവഴിക്കുന്നതെന്ന് തേജസ്വിനി പറയുന്നു. തമിഴ് സിനിമയിലെ 'അലക്സ് പാണ്ഡ്യൻ' എന്ന കഥാപാത്രത്തിൽ നിന്നാണ് പശുക്കുട്ടിക്ക് ഈ പേര് ലഭിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. നായ്ക്കളോടുള്ള അലക്സിന്റെ സ്നേഹവും സൗഹൃദവും സോഷ്യൽ മീഡിയയിൽ നിരവധിപേർ പങ്കുവെക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു.

Tags:    

Similar News