വിവാഹ ചടങ്ങുകള്‍ക്കു ശേഷം ഭര്‍തൃഗൃഹത്തിലേക്ക് പോകവെ തോക്ക് ചൂണ്ടി നവവധുവിനെ തട്ടിക്കൊണ്ടു പോയി; കാമുകനൊപ്പം ചേര്‍ന്ന് പദ്ധതിയൊരുക്കിയത് യുവതി: വരന്റെ പരാതിയില്‍ കേസെടുത്ത് പോലിസ്

തോക്കു ചൂണ്ടി വധുവിനെ തട്ടിക്കൊണ്ടുപ്പോയി

Update: 2026-02-24 00:05 GMT

ഭുവനേശ്വര്‍: വിവാഹ ചടങ്ങുകള്‍ക്ക് ശേഷം ഭര്‍ത്താവിന്റെ വേട്ടിലേക്ക് മടങ്ങവെ നവവധുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പുത്തന്‍ വഴിത്തിരിവ്. യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ നടത്തിയ പോലിസ് അന്വേഷണത്തില്‍ കാമുകനൊപ്പം ചേര്‍ന്ന് യുവതി സ്വന്തം തട്ടിക്കൊണ്ടുപോകലിന് പദ്ധതിയിട്ടതാണെന്ന് പൊലീസ് കണ്ടെത്തി. ഒഡീഷയിലെ സുബര്‍ണാപൂര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് ആര്‍ഭാടമായ കല്യാണത്തിന് ശേഷം തട്ടിക്കൊണ്ടു പോകല്‍ നാടകം അരങ്ങേറിയത്.

ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ ചടങ്ങുകള്‍ക്കു ശേഷം ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന നവവധുവിനെ മുന്‍ കാമുകന്‍ കാറില്‍ നിന്നും പിടിച്ചിറക്കി തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് സംഭവം. ഒഡീഷയിലെ ബോലാംഗീര്‍ സ്വദേശിയായ ഹരിബന്ധു പട്ടേല്‍, കാന്തമാലില്‍ നടന്ന വിവാഹ ചടങ്ങുകള്‍ക്കു ശേഷം, നവവധുവിനൊപ്പം നാട്ടിലേക്ക് യാത്രചെയ്യവെയാണ് തോക്കുമായി എത്തിയ യുവാവ് നവവധുവിനെ തട്ടിക്കൊണ്ടു പോയത്. മുന്‍ കാമുകന്‍ ഉള്‍പ്പെട്ട മൂന്നംഗ സംഘം വാഹനം തടഞ്ഞുനിര്‍ത്തുകയായിരുന്നു.

വരനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ പ്രതികള്‍ വധുവിനെ ബലമായി വാഹനത്തില്‍ നിന്ന് ഇറക്കി കൊണ്ടുപോയി. വരന്‍ തര്‍ഭ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. സംഭവം സ്ഥിരീകരിച്ച തര്‍ഭ പോലീസ് മേധാവി അനിത കിഡോ, അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്നാണ് തട്ടിക്കൊണ്ടുപോകാനുള്ള പദ്ധതി യുവതിയാണ് ആസൂത്രണം ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയത്. യുവതിയും കാമുകനും സ്വന്തം ഇഷ്ടപ്രകാരമാണ് നാടുവിട്ടതെന്നും തട്ടിക്കൊണ്ടുപോകല്‍ നടന്നിട്ടില്ലെന്നും സുബര്‍ണാപൂര്‍ പൊലീസ് സൂപ്രണ്ട് സ്ഥിരീകരിച്ചു.

Tags:    

Similar News