കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ ആണ്‍സുഹൃത്തിന് മുന്നിലിട്ട് കൂട്ടബലാത്സംഗം ചെയ്തു; അക്കൗണ്ടില്‍ നിന്നും പണം തട്ടിയെടുത്ത് ഏഴംഗ സംഘം: രണ്ടു പേര്‍ അറസ്റ്റില്‍
യുവതിയെ ആണ്‍സുഹൃത്തിന് മുന്നിലിട്ട് കൂട്ടബലാത്സംഗം ചെയ്തു
ഗുവാഹത്തി: ആണ്‍സുഹൃത്തിനൊപ്പം യാത്ര ചെയ്ത യുവതിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം ചെയ്തു. ഇരുപത്തിയെട്ടു വയസ്സുകാരിയായ യുവതിയാണ് ഏഴംഗ സംഘത്തിന്റെ അതിക്രമത്തിന് ഇരയായത്. ആണ്‍സുഹൃത്തിനൊപ്പം യാത്രചെയ്യവേയാണ് ഏഴംഗ സംഘം യുവതിയെ വളഞ്ഞിട്ട് ആക്രമിച്ചത്. ഇവരില്‍ നിന്ന് പണം തട്ടിയെടുത്തതായും പൊലീസ് പറയുന്നു.
ഫെബ്രുവരി 19നാണ് നാടിനെ നടുക്കിയ സംഭവം. സില്‍ച്ചാറിനടുത്ത് കാറില്‍ ആണ്‍സുഹൃത്തിനൊപ്പം യാത്ര ചെയ്യവേയാണ് മറ്റൊരു വാഹനത്തിലെത്തിയ ഏഴംഗ സംഘം യുവാക്കള്‍ തടഞ്ഞു നിര്‍ത്തി യുവതിയെ ആക്രമിച്ചത്. പിന്നീട് യുവതി പരാതി നല്‍കുകയും കേസ് റജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. ഇവരുടെ അക്കൗണ്ടില്‍ നിന്ന് 10,000 രൂപ എടുത്തതായും എഫ്‌ഐആറില്‍ പറയുന്നു. പ്രതികളില്‍ രണ്ടുപേരെ യുവതി തിരിച്ചറിഞ്ഞു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്ത് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.