ബാബ സിദ്ദിഖി വധക്കേസ്: സംശയിക്കപ്പെടുന്ന ബില്‍ഡര്‍മാരുടെയും രാഷ്ട്രീയക്കാരുടെയും പേരുകള്‍ മകന്‍ പൊലീസിന് നല്‍കി
ബാബ സിദ്ദിഖി വധക്കേസ്
മുംബൈ: എന്‍.സി.പി നേതാവും മുന്‍ മഹാരാഷ്ട്ര മന്ത്രിയുമായ ബാബ സിദ്ദിഖി വധത്തിലെ അന്വേഷണം പുരോഗമിക്കയാണ്. കേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തിനു മുന്നില്‍ സംശയിക്കപ്പെടുന്ന ബില്‍ഡല്‍മാരുടെയും രാഷ്രടീയക്കാരുടെയും പേരുകള്‍ മകന്‍ സീഷന്‍ സിദ്ദിഖി വെളിപ്പെടുത്തി. ഇക്കാര്യം വാര്‍ത്താ ഏജന്‍സികള്‍ വെളിപ്പെടുത്തി.
ഒരിക്കല്‍ ഒരു ബില്‍ഡര്‍ തന്റെ പിതാവിനെതിരെ മോശമായ ഭാഷ ഉപയോഗിച്ചതായും സീഷന്‍ സിദ്ദിഖി പൊലീസിനോട് പറഞ്ഞു. പുനര്‍വികസന പദ്ധതികള്‍ക്കായി നിരവധി ഡെവലപ്പര്‍മാര്‍ പിതാവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. ബാന്ദ്രയിലെ ചേരി വികസന പദ്ധതികളുടെ പ്രശ്നങ്ങള്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയക്കാര്‍ പിതാവിനെ ബന്ധപ്പെട്ടിരുന്നതായും മകന്‍ മൊഴി നല്‍കി. 2024 ഒക്ടോബര്‍ 12ന് 66കാരനായ ബാബ സിദ്ദീഖിക്ക് ബാന്ദ്രയില്‍ മകന്‍ സീഷന്‍ സിദ്ദിഖിയുടെ ഓഫിസിന് പുറത്തുവെച്ചാണ് വെടിയേറ്റത്.
ആശുപത്രിയില്‍ പ്രവേശിക്കപ്പെച്ചെങ്കിലും അദ്ദേഹം മരിക്കുകയായിരുന്നു. ബാബ സിദ്ദിഖി കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ ഭാഗമാണ് മകന്റെ മൊഴിയെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. മുംബൈ ബാന്ദ്രയിലെ ചേരി നിവാസികളുടെ അവകാശങ്ങള്‍ക്കായി താനും പിതാവും തുടര്‍ച്ചയായി പോരാടുന്നുണ്ടെന്നും പുനര്‍വികസന പദ്ധതിയെ എതിര്‍ത്തതിന് തനിക്കെതിരെ കള്ളക്കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സീഷന്‍ മൊഴി നല്‍കിയതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
ബാബ സിദ്ദിഖ് വധക്കേസുമായി ബന്ധപ്പെട്ട് 4,500 പേജുകളുള്ള കുറ്റപത്രം പ്രത്യേക മക്കോക്ക കോടതിയില്‍ പൊലീസ് സമര്‍പ്പിച്ചതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. എല്ലാ പ്രതികളും ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.