ഡൽഹിയിൽ നാല് സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി; ആശങ്ക; സന്ദേശം എത്തിയത് ഇമെയ്ല്‍ വഴി; ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി; ഭയന്ന് വിറച്ച് കുട്ടികൾ; മുന്നറിയിപ്പ് നൽകി ഡൽഹി പോലീസ്; പ്രദേശത്ത് അതീവ ജാഗ്രത!

Update: 2024-12-13 07:46 GMT

ഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ നാല് സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി.ഇതോടെ കുട്ടികളും അധ്യാപകരും ആശങ്കയിലായിട്ടുണ്ട്. മയൂര്‍വിഹാറിലെ സല്‍വാന്‍ പബ്ലിക് സ്‌കൂള്‍, ശ്രീ നിവാസ് പുരിയിലെ കേംബ്രിഡ്ജ് സ്‌കൂള്‍, ഈസ്റ്റ് കൈലാശിലെ ഡല്‍ഹി പബ്ലിക് സ്‌കൂള്‍ തുടങ്ങിയ സ്‌കൂളുകളിലേക്കാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്.

ഇന്ന് പുലര്‍ച്ചെയോടെ ഫോണിലൂടെയും ഇമെയ്ല്‍ വഴിയുമാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കി. പോലീസ്, അഗ്‌നിശമനസേന ഉദ്യോഗസ്ഥര്‍, ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് തുടങ്ങിയവര്‍ സ്‌കൂളുകളില്‍ എത്തി പരിശോധന നടത്തി. സംഭവത്തെ കുറിച്ച് അന്വേഷണം നടത്താന്‍ ഡല്‍ഹി പോലീസ് നിര്‍ദേശം നൽകിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ പ്രദേശം അതീവ ജാഗ്രതയിലാണ്.

അതേസമയം, റിസർവ് ബാങ്കിന് നേരെയും ബോംബ് ഭീഷണി വന്നു. മുംബൈയിലെ റിസർവ് ബാങ്കിൻ്റെ ആസ്ഥാനം സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ച് തകർക്കുമെന്നാണ് ആർബിഐക്ക് ലഭിച്ച ഇമെയിൽ.

ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ ഔദ്യോഗിക ഇമെയിൽ ഐഡിയിലേക്ക് ആണ് ഭീഷണി സന്ദേശം എത്തിയത്. റഷ്യൻ ഭാഷയിൽ എഴുതിയ സന്ദേശത്തിൽ 'നിങ്ങൾ താമസിയാതെ പൊട്ടിത്തെറിക്കും' എന്ന് എഴുതിയിരുന്നു.

Tags:    

Similar News