'ഭീകരാക്രമണത്തെ കുറിച്ച് അന്വേഷണം നടത്തണം'; 'ഭീകരവാദികളെ പിടികൂടി കൊലപ്പെടുത്തുകയല്ല വേണ്ടത് പകരം ജീവനോടെ പിടികൂടി ചോദ്യം ചെയ്യണം'; അഭിപ്രായം പറഞ്ഞ് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള
ശ്രീനഗര്‍: കാശ്മീരിൽ വർധിച്ചുവരുന്ന ഭീകരാക്രമണത്തിന് പിന്നാലെ അഭിപ്രായം പ്രകടിപ്പിച്ച് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുള്ള. ഭീകരവാദികളുടെ ബുദ്ധികേന്ദ്രങ്ങളെ കണ്ടെത്താന്‍ അവരെ കൊലപ്പെടുത്തുകയല്ല പകരം ജീവനോടെ പിടികൂടുകയാണ് വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പിടികൂടുന്ന ഭീകരവാദികളെ ചോദ്യം ചെയ്യുന്നതിലൂടെ ആക്രമണം ആസൂത്രണം ചെയ്യുന്നവരെ കുറിച്ചുള്ള വിലയേറിയ വിവരങ്ങള്‍ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബഡ്ഗാമില്‍ നടന്ന ഭീകരാക്രമണത്തെ കുറിച്ച് അന്വേഷണം നടത്തണമെന്നും ഫാറൂഖ് വ്യക്തമാക്കി. ജമ്മു കശ്മീര്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നവരാണോ ആക്രമണത്തിന് പിന്നിലെന്ന് സംശയമുണ്ട്. ഭീകരവാദികളെ പിടികൂടിയാല്‍ മാത്രമേ ആരാണ് ഇത് ചെയ്യുന്നതെന്ന് കണ്ടെത്താന്‍ സാധിക്കുവെന്നും ഫാറൂഖ് പറയുന്നു.