വീണ്ടും ചരിത്രം കുറിച്ച് ഐഎസ്ആര്‍ഒ; വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ് 20ന്റെ വിക്ഷേപണം വിജയം: ബഹിരാകാശത്തെത്തിച്ചത് ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സുമായി സഹകരിച്ച്
വീണ്ടും ചരിത്രം കുറിച്ച് ഐഎസ്ആര്‍ഒ; വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ് 20ന്റെ വിക്ഷേപണം വിജയം
ദില്ലി: ജിസാറ്റ്- 20 വാര്‍ത്താവിനിമയ ഉപഗ്രഹത്തിന്റെ വിക്ഷേപണം വിജയം. ഇന്ത്യയുടെ ഔദ്യോഗിക ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ വികസിപ്പിച്ച ഈ കുഞ്ഞന്‍ ഉപഗ്രഹം അമേരിക്കന്‍ ശതകോടീശ്വരനായ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്‌പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗിച്ചാണ് ബഹിരാകാശത്ത് എത്തിച്ചത്. ഫ്ളോറിഡയിലെ കേപ് കനാവറലിലുള്ള സ്പേസ് കോംപ്ലക്സ് 40 ല്‍ നിന്ന് പുലര്‍ച്ചെ 12.01നായിരുന്നു വിക്ഷേപണം. 12.36ഓടെ വിചാരിച്ചപോലെ തന്നെ മിഷന്‍ പൂര്‍ത്തീകരിക്കാനായി.
ബ്രോഡ്ബാന്‍ഡ്, ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള ഉപഗ്രഹമാണ് ഇത്. ഇതാദ്യമായാണ് ഐഎസ്ആര്‍ഒ അതിന്റെ വാണിജ്യ വിഭാഗമായ ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ് (എന്‍എസ്‌ഐഎല്‍) വഴി സ്‌പേസ് എക്‌സ് റോക്കറ്റില്‍ ഉപഗ്രഹം വിക്ഷേപിക്കുന്നത്. വിദൂര പ്രദേശങ്ങളില്‍ ബ്രോഡ്ബാന്‍ഡ് സേവനങ്ങളും യാത്രാവിമാനങ്ങളില്‍ ഇന്റര്‍നെറ്റും നല്‍കുന്ന ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ (ഐഎസ്ആര്‍ഒ) അത്യാധുനിക ആശയവിനിമയ ഉപഗ്രഹമാണ് ജിസാറ്റ് 20. ഇന്ത്യന്‍ മേഖലയിലുടനീളം ബ്രോഡ്ബാന്‍ഡ് സേവനങ്ങളും ഇന്‍-ഫ്‌ലൈറ്റ് കണക്റ്റിവിറ്റിയും (കഎഇ) മെച്ചപ്പെടുത്തുന്നതിനാണ് GSAT-N2 കൃത്രിമ ഉപഗ്രഹം സജ്ജീകരിച്ചിരിക്കുന്നത്.
ഒന്നിലധികം സ്‌പോട്ട് ബീമുകളും വൈഡ്ബാന്‍ഡ് ഗമ ഃ ഗമ ട്രാന്‍സ്പോണ്ടറുകളും ഉള്‍ക്കൊള്ളുന്ന ഈ ഉപഗ്രഹം, ചെറിയ ഉപയോക്തൃ ടെര്‍മിനലുകളുള്ള ഒരു വലിയ സബ്സ്‌ക്രൈബര്‍ ബേസിനെ പിന്തുണയ്ക്കാനാണ് ലക്ഷ്യമിടുന്നത്. 27 മുതല്‍ 40 ജിഗാഹെര്‍ട്സ് (ഏഒ്വ) വരെയുള്ള റേഡിയോ ഫ്രീക്വന്‍സികളുടെ ഒരു ശ്രേണി - ഉയര്‍ന്ന ബാന്‍ഡ്വിഡ്ത്ത് ലഭിക്കാന്‍ ഉപഗ്രഹത്തെ പ്രാപ്തമാക്കുന്ന വിപുലമായ ഗമ ബാന്‍ഡ് ഫ്രീക്വന്‍സി മാത്രം ഉപയോഗിക്കുന്ന ഒരു ഉപഗ്രഹം ഐഎസ്ആര്‍ഒ നിര്‍മ്മിക്കുന്നതും ഇതാദ്യമായിട്ടാണ്. അതേസമയം, ചന്ദ്രയാന്‍ 4, 5 എന്നിവയുടെ അടുത്ത റൗണ്ട് ചാന്ദ്ര ദൗത്യങ്ങള്‍ക്കായി ഐഎസ്ആര്‍ഒ അതിന്റെ ഡിസൈന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അനുമതിക്കായി ശ്രമിക്കുകയാണെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് അറിയിച്ചിരുന്നു.