ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം; കഠിനമായ നെഞ്ചുവേദനയ്ക്കിടയിലും സുരക്ഷിതമായി ബസ് ഒതുക്കി നിര്‍ത്തി: പിന്നാലെ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം; പിന്നാലെ മരണം
ഒഡീഷ: ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഡ്രൈവര്‍ മരിച്ചു. കഠിനമായ നെഞ്ചുവേദന അനുഭവപ്പെട്ട ഡ്രൈവര്‍ സായ് കൃഷ്ണ (44) യാണ് മരിച്ചത്. ശക്തമായ വേദനയ്ക്കിടയിലും സായ് കൃ്ഷണ ബസ് ഒതുക്കി നിര്‍ത്തി. പിന്നാലെ കുഴഞ്ഞു വീണു മരിച്ചു. ഇടന്‍ തന്നെ അദ്ദേഹത്തെ കോരാപുട്ടിലെ എസ്എല്‍എന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
ഒഡീഷ സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ (ഒഎസ്ആര്‍ടിസി) ബസിലാണ് സംഭവം. ആന്ധ്രാപ്രദേശിലെ വിജയനഗരത്ത് നിന്ന് ഒഡീഷയിലെ മല്‍ക്കന്‍ഗിരിയിലേക്ക് പോകവെയാണ് സംഭവം. മുപ്പതിലധികം യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. സായ് കൃഷ്ണയെ ആശുപത്രിയിലേക്കു മാറ്റിയതിനെ തുടര്‍ന്ന് ബസിന്റെ ചുമതല ഏറ്റെടുത്ത സഹഡ്രൈവര്‍ യാത്രക്കാരെ മല്‍ക്കന്‍ഗിരിയില്‍ എത്തിച്ചു. ഒഎസ്ആര്‍ടിസി വിജയനഗരം ഡിപ്പോയിലായിരുന്നു സായ് കൃഷ്ണയുടെ ജോലി. ഭാര്യയും രണ്ട് ആണ്‍മക്കളുമുണ്ട്.