ട്രെയിനില്‍ സഞ്ചരിക്കവെ മറാത്തി സംസാരിക്കാത്തതിനെ ചൊല്ലി ആക്രമണം; ഇരയായ കോളേജ് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചു

മറാത്തി സംസാരിക്കാത്തതിനെ ചൊല്ലി ആക്രമണം;കോളേജ് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചു

Update: 2025-11-21 00:02 GMT

താനെ: മറാത്തി സംസാരിക്കാത്തതിനെ ചൊല്ലിയുണ്ടായ ആക്രമണത്തിന് പിന്നാലെ ഇരയായ വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് ഭാഷയുടെ പേരിലുണ്ടായ തര്‍ക്കത്തിന് പിന്നാലെ കോളേജ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയത്. ഒന്നാം വര്‍ഷ സയന്‍സ് വിദ്യാര്‍ത്ഥിയായ 19 കാരനായ അര്‍ണവ് ലക്ഷ്മണ്‍ ഖൈരെയാണ് ജീവനൊടുക്കിയത്.

കല്യാണ്‍ ഈസ്റ്റിലെ അപ്പാര്‍ട്ട്‌മെന്റിലാണ് അര്‍ണവ് തൂങ്ങിമരിച്ചത്. അര്‍ണവിനെതിരെ കല്യാണ്‍, താനെ എന്നീ സ്റ്റേഷനുകള്‍ക്കിടയിലാണ് ആക്രമണം നടന്നതെന്ന് പൊലീസ് കമ്മീഷണര്‍ കല്യാണ്‍ജി ഗെറ്റെ പറഞ്ഞു. ആക്രമിക്കപ്പെട്ടതിലുണ്ടായ മനോവിഷമം മൂലമാണ് യുവാവ് ആത്മഹത്യ ചെയ്തത്.

'സംഭവദിവസം രാവിലെ മുളുണ്ടിലുള്ള കോളജില്‍ പോകാനാണ് അര്‍ണവ് ലോക്കല്‍ ട്രെയിനില്‍ കയറിയത്. സെക്കന്‍ഡ് ക്ലാസിലായിരുന്നു യാത്ര. ട്രെയിനില്‍ തിരക്ക് കൂടിയതോടെ സഹയാത്രക്കാരനോട് 'മുന്നോട്ട് നീങ്ങു' എന്ന് അര്‍ണവ് ഹിന്ദിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതില്‍ രോഷാകുലരായ ഒരു സംഘം, എന്താണ് മറാത്തി സംസാരിക്കാത്തത് എന്നു ചോദിച്ച് അക്രമിച്ചു. സംഭവത്തെ തുടര്‍ന്ന് അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയ അര്‍ണവ് വൈകിട്ട് തൂങ്ങിമരിക്കുകയായിരുന്നു' പൊലീസ് പറഞ്ഞു.

Tags:    

Similar News