എല്‍പിജി സിലിണ്ടര്‍ ക്ഷാമം: ഡല്‍ഹി ഹൈക്കോടതി അഭിഭാഷക കാന്റീനില്‍ പ്രതിസന്ധി
By : സ്വന്തം ലേഖകൻ
Update: 2026-03-11 13:04 GMT
ന്യൂഡല്‍ഹി: ഇസ്രയേല്‍ - ഇറാന് സംഘര്‍ഷത്തില്‍ രാജ്യത്തെ വാണിജ്യ എല്‍പിജി സിലിണ്ടര്‍ വിതരണം പ്രതിസന്ധിയിലായതോടെ ഡല്‍ഹി ഹൈക്കോടതിയിലെ അഭിഭാഷക കാന്റീനില്‍ മെയിന്‍ കോഴ്സ് ഇനങ്ങള്‍ നല്‍കുന്നത് നിര്‍ത്തി. പാചക വാതകം ലഭ്യമല്ലാത്തതിനാല്‍ ഫുള്‍ മീല്‍സ് തയ്യാറാക്കാന്‍ കഴിയുന്നില്ലെന്ന് കാന്റീന് മാനേജ്മെന്റ് വ്യക്തമാക്കുകയായിരുന്നു. ലഘുഭക്ഷണങ്ങള്‍ മാത്രമേ നല്‍കാനാകൂ എന്നും മാനേജ്മെന്റ് . പ്രവര്‍ത്തനം എപ്പോള്‍ പുനസ്ഥാപിക്കാന്‍ ആകുമെന്ന് പറയാന്‍ ആകില്ലെന്നും നോട്ടീസില്‍ ഉണ്ട്.