കുടുംബ തര്‍ക്കം; കൊച്ചുമകളടക്കം മൂന്ന് പേരെ വയോധികന്‍ ചുറ്റികയ്ക്ക് അടിച്ചുകൊന്നു; കൊലപാതകത്തിന് ശേഷം രക്ഷപെട്ട പ്രതിക്കായി തിരച്ചില്‍

കുടുംബ തര്‍ക്കം; കൊച്ചുമകളടക്കം മൂന്ന് പേരെ വയോധികന്‍ ചുറ്റികയ്ക്ക് അടിച്ചുകൊന്നു

Update: 2026-03-12 12:21 GMT

ഭുവനേശ്വര്‍: മദ്യപിച്ചെത്തിയ വയോധികന്‍ ഭാര്യയെയും മരുമകളെയും കൊച്ചുമകളെയും ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തി. കുടുംബവഴക്കിനെത്തുടര്‍ന്ന് രമേശ് എന്നയാളാണ് ക്രൂരകൃത്യം നടത്തിയത്. ഒഡീഷയിലെ ദിയോഗഡ് ജില്ലയിലാണ് ആക്രമണം നടന്നത്. ബുധനാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.

കൊലപാതകത്തിന് ശേഷം പ്രതി പ്രദേശത്തുനിന്നും രക്ഷപ്പെട്ടു. രമേശിന്റെ മകന്‍ രാത്രി വീട്ടിലെത്തിയപ്പോഴാണ് മൂവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ദീര്‍ഘകാലമായി കുടുംബത്തില്‍ നിലനിന്നിരുന്ന വാക്കുതര്‍ക്കങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.

പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. അയല്‍ക്കാരെയും ഗ്രാമവാസികളെയും ചോദ്യം ചെയ്തുവരികയാണ്. പ്രതിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.

Tags:    

Similar News