ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന രഹസ്യ വിവരം; ജമ്മുവിലെ 'കശ്മീര്‍ ടൈംസ്' ഓഫീസില്‍ റെയ്‌ഡ്‌; ഉണ്ടായിരുന്ന കമ്പ്യൂട്ടറുകളെല്ലാം വിശദമായ പരിശോധിച്ച് സംഘം

Update: 2025-11-20 15:17 GMT

ശ്രീനഗർ: ജമ്മുവിലെ പ്രമുഖ പത്രമായ കശ്മീർ ടൈംസിന്റെ ഓഫീസിൽ സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസി (എസ്.ഐ.എ) റെയ്ഡ് നടത്തി. രാജ്യത്തിന്റെ പരമാധികാരത്തിന് ഹാനികരമായ ഉള്ളടക്കം പ്രചരിപ്പിച്ചു എന്നാരോപിച്ചാണ് ജമ്മുവിലെ റെസിഡൻസി റോഡിൽ സ്ഥിതി ചെയ്യുന്ന പത്രത്തിന്റെ ഓഫീസിൽ എസ്‌ഐഎ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.

പത്രത്തിനും അതിന്റെ പ്രൊമോട്ടർമാർക്കും എതിരെ കേസ് രജിസ്റ്റർ ചെയ്ത ശേഷമാണ് എസ്‌ഐഎ ഉദ്യോഗസ്ഥർ ഓഫീസിലും കമ്പ്യൂട്ടറുകളിലും വിശദമായ പരിശോധന നടത്തിയത്.

അതേസമയം, റെയ്ഡ് സംബന്ധിച്ച് കശ്മീർ ടൈംസ് ഒരു പ്രസ്താവന പുറത്തിറക്കി. തങ്ങളെ നിശ്ശബ്ദരാക്കാനുള്ള മറ്റൊരു ശ്രമമാണ് ഓഫീസിലെ പരിശോധനകളെന്ന് അവർ വ്യക്തമാക്കി.

Tags:    

Similar News