സ്കൂട്ടറിൽ പോകുന്നതിനിടെ നാടൻ പടക്കുകൾ പൊട്ടി; ഒരാൾക്ക് ദാരുണാന്ത്യം; അഞ്ച് പേർക്ക് പരിക്ക്
ഹൈദരാബാദ്: നാടൻ പടക്കങ്ങളുമായി സ്കൂട്ടറിൽ പോകുന്നതിനിടെയുണ്ടായ ഉണ്ടായ പൊട്ടിത്തെറിയിൽ നടുക്കം മാറാതെ പ്രദേശവാസികൾ. അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ആന്ധ്രപ്രദേശിലെ ഇലരു ജില്ലയിലാണ് സംഭവമുണ്ടായത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സുധാകർ എന്നയാളാണ് ഗുരുതരമായി പൊള്ളലേറ്റ് മരിച്ചത്. അഞ്ച് പേർക്ക് സംഭവത്തിൽ പരിക്കേറ്റത്.
വാഹനം കുഴിയിൽ വീണപ്പോൾ പടക്കങ്ങൾ പൊട്ടുകയായിരുന്നു. തബേലു സായി, സുവർണ്ണ ശശി, കെ.ശ്രീനവാസ റാവു, എസ്.കെ ഖാദർ, സുരേഷ്, സതീഷ് എന്നിവർക്കാണ് പൊട്ടിത്തെറിയിൽ പൊള്ളലേറ്റത്.
സംഭവമറിഞ്ഞ ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി. പരിക്കേറ്റവരെ സമീപത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ദീപാവലി ആഘോഷങ്ങൾക്കായി ഗ്രാമപ്രദേശങ്ങളിൽ കൈ കൊണ്ട് നിർമിച്ച ഗുണ്ട് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് പോലീസ് അറിയിച്ചു.