പോര്‍ട്ടലില്‍ സാങ്കേതിക തകരാര്‍; ജി എസ് ടി സെയില്‍സ് റിട്ടേണിന്റെ കാലാവധി നീട്ടി

പോര്‍ട്ടലില്‍ സാങ്കേതിക തകരാര്‍; ജി എസ് ടി സെയില്‍സ് റിട്ടേണിന്റെ കാലാവധി നീട്ടി

Update: 2025-01-10 18:00 GMT

ന്യൂഡല്‍ഹി: ജിഎസ്ടി നെറ്റ്‌വര്‍ക്കിലെ (ജിഎസ്ടിഎന്‍) തകരാര്‍ പരിഗണിച്ച് റിട്ടേണുകള്‍ ഫയല്‍ ചെയ്യാനുള്ള തീയതി കേന്ദ്ര പരോക്ഷ നികുതി മന്ത്രാലയം നീട്ടി. പോര്‍ട്ടലിലെ സാങ്കേതിക പ്രശ്‌നത്തെ തുടര്‍ന്ന് ഒട്ടേറെപ്പേര്‍ക്കു ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്യാനായില്ലെന്നു പരാതി ഉയര്‍ന്നിരുന്നു. സാങ്കേതിക തകരാറിനെ തുടര്‍ന്നു ജിഎസ്ടി സെയില്‍സ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള കാലാവധി നീട്ടി നല്‍കണമെന്നു കേന്ദ്ര സര്‍ക്കാരിനോടു ജിഎസ്ടിഎന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണു നടപടി.

ഡിസംബറിലെ ജിഎസ്ടിആര്‍1 ഫോം ഫയല്‍ ചെയ്യാനുള്ള തീയതി 13 വരെയും ഒക്ടോബര്‍ഡിസംബര്‍ കാലയളവിലേത് (ക്യുആര്‍എംപി) 15 വരെയും നീട്ടി. ഡിസംബറിലെ ജിഎസ്ടിആര്‍3ബി റിട്ടേണ്‍ 22 വരെയും ഒക്ടോബര്‍ഡിസംബറിലേത് (ക്യുആര്‍എംപി) 24 വരെയും നീട്ടി. നെറ്റ്വര്‍ക്ക് കഴിഞ്ഞദിവസം മുതല്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്.

Tags:    

Similar News