ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 3 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു; ഏറ്റുമുട്ടല്‍ തുടരുന്നു
By : സ്വന്തം ലേഖകൻ
Update: 2025-01-12 08:14 GMT
റായ്പുര്‍: ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 3 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ബീജാപുര്‍ ജില്ലയിലെ മദ്ദേഡ് പൊലീസ് സ്റ്റേഷന് പരിധിയിലെ വനത്തില്‍ ഞായറാഴ്ച രാവിലെ ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. നക്സല്‍വിരുദ്ധ ഓപ്പറേഷനായി പുറപ്പെട്ടതായിരുന്നു സുരക്ഷാസേനയുടെ സംയുക്ത സംഘം.
ബസ്തര്‍ ജില്ലയില്‍ ജനുവരി നാലാം തീയതി സുരക്ഷാസേനയും നക്സലുകളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. അന്ന് അഞ്ച് നക്സലുകളാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് ജനുവരി ആറാം തീയതി നക്സലുകള്‍ ഡിആര്‍ജി സംഘത്തിന്റെ വാഹനം ഐഇഡി വച്ച് തകര്‍ത്തിരുന്നു. അന്ന് എട്ട് ഡിസ്ട്രിക് റിസര്‍വ് ഗാര്‍ഡുകള്‍ക്കും ഒരു ഡ്രൈവര്‍ക്കും ജീവന് നഷ്ടപ്പെട്ടിരുന്നു.