മഹാരാഷ്ട്രയില്‍ കര്‍ഷക കുടുംബത്തിലെ നാലുപേര്‍ ആത്മഹത്യ ചെയ്ത നിലയില്‍; മക്കളുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍

Update: 2025-12-25 08:30 GMT

മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയില്‍ നാലംഗം കുടുംബത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മുദ്‌ഖേഡ് തെഹ്സിലിലെ ജവാല മുറാര്‍ ഗ്രാമത്തിലെ സോനാജി ലാഖെ (51), ഭാര്യ രാധാഭായ് ലാഖെ (45) മക്കളായ ഉമേഷ് (25), ബജ്രംഗ് (23) എന്നിവരാണ് മരിച്ചത്. ഇടത്തരം കര്‍ഷകരായിരുന്നു. തലമുറകളായി കൃഷി ചെയ്ത് ഉപജീവനം കഴിച്ച് വരുന്ന കുടുംബമാണ്.

മാതാപിതാക്കളുടെ മൃതദേഹം വീട്ടിലും മക്കളുടെ രണ്ടു പേരുടെയും മൃതദേഹങ്ങള്‍ അടുത്തുള്ള റെയില്‍വേ ട്രാക്കിലുമാണ് കണ്ടെത്തിയത്. കുടുംബ ആത്മഹത്യയാണെന്ന് പോലീസ് ഇന്‍സ്പെക്ടര്‍ ദത്താത്രേ മന്താലെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ലഖെസിനെ കുടുംബം കഠിനാധ്വാനം ചെയ്താണ് മുന്നോട്ട് പോയിരുന്നതെന്ന് അയല്‍ക്കാര്‍ പറഞ്ഞു. ചെറിയ കൃഷിയിടങ്ങളില്‍ ജീവിക്കാന്‍ വേണ്ടി കഷ്ടപ്പെട്ടു. എങ്കിലും ജീവിതം വഴിമുട്ടിയ അവസ്ഥയായിരുന്നു.

Similar News