'ബ്രേക്കപ്പ്' എന്നത് ആത്മഹത്യാപ്രേരണയാവില്ല; ഡല്‍ഹി ഹൈക്കോടതി
'ബ്രേക്കപ്പ്' ആത്മഹത്യാപ്രേരണയാവില്ല; ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: രണ്ടു പേര്‍ തമ്മിലുള്ള പ്രണയബന്ധം മുറിഞ്ഞു (ബ്രേക്കപ്പ്) എന്നതുകൊണ്ടുമാത്രം ആത്മഹത്യാപ്രേരണയാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ആത്മഹത്യയല്ലാതെ മറ്റൊരു വഴിയില്ലെന്ന അവസ്ഥയിലെത്തിച്ചെങ്കില്‍മാത്രമേ പ്രേരണക്കുറ്റം നിലനില്‍ക്കൂവെന്ന് കോടതി വ്യക്തമാക്കി.
മുന്‍കാമുകി ആത്മഹത്യചെയ്തസംഭവത്തില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചാണ് ജസ്റ്റിസ് മനോജ് ജെയിന്‍ ഇത്തരത്തില്‍ ഒരു നിരീക്ഷണം നടത്തിയത്. മറ്റൊരു സ്ത്രീയുമായി പ്രതിയുടെ വിവാഹം നടന്നതിന്റെ അഞ്ചാം ദിവസം മുന്‍ കാമുകി ആത്മഹത്യചെയ്യുകയായിരുന്നു. തുടര്‍ന്നാണ് പ്രതിക്കെതിരേ പ്രേരണക്കുറ്റം ചുമത്തിയത്.
ആത്മഹത്യചെയ്ത പെണ്‍കുട്ടിയും പ്രതിയുമായി എട്ടുവര്‍ഷത്തെ ബന്ധമുണ്ടായിരുന്നു. പ്രതിയെ കുറ്റപ്പെടുത്തുന്ന ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.