ശക്തമായ വയറുവേദനയും... വിട്ടുമാറാത്ത ഛർദിയും; ചികിത്സയിലിരുന്ന ഉത്തർപ്രദേശ് സ്വദേശി ജുബൈലിൽ മരിച്ചു; വേദനയോടെ കുടുംബം
By : സ്വന്തം ലേഖകൻ
Update: 2026-02-26 12:12 GMT
റിയാദ്: യുപി സ്വദേശി സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ നിര്യാതനായി. അസംഗഢ് സ്വദേശി മുഹമ്മദ് അയ്യൂബ് മുഹമ്മദ് സിദ്ദീഖ് (51) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജുബൈലിലെ മുവാസാത്ത് ആശുപത്രിയിലായിരുന്നു ഇദ്ദേഹം. ശക്തമായ വയറുവേദനയും വിട്ടുമാറാത്ത ഛർദിയും അനുഭവപ്പെട്ടതിനെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വിദഗ്ധ പരിശോധനകൾക്ക് ശേഷം അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജുബൈലിലെ നിർമാണ മേഖലയിൽ ദീർഘകാലമായി ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു.