അനിയനെ നന്നായി നോക്കണം; ഐ ലവ് യു അമ്മ; കുവൈത്തിലുള്ള അമ്മയ്ക്ക് ശബ്ദ സന്ദേശം അയച്ച ശേഷം വിദ്യാര്‍ത്ഥിനിയായ യൂട്യൂബര്‍ തൂങ്ങിമരിച്ചു; ആത്മഹത്യയ്ക്ക് കാരണം പ്രണയബന്ധത്തിലെ തകര്‍ച്ച
അമ്മയ്ക്ക് ശബ്ദ സന്ദേശം അയച്ച ശേഷം വയൂട്യൂബര്‍ തൂങ്ങിമരിച്ചു
ഹൈദരാബാദ്: യൂട്യൂബറുമായ ബിരുദ വിദ്യാര്‍ഥിനിയെ താമസിക്കുന്ന ഫ്‌ളാറ്റില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ബോനു കൊമാലിയ എന്ന 21 കാരിയെ ആണ് ഹൈദരാബാദില്‍ വാടകയ്ക്കു താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രണയ ബന്ധത്തിലെ തകര്‍ച്ചയെ തുടര്‍ന്നുള്ള വൈകാരിക സമ്മര്‍ദമാണ് ബോനു കൊമാലിയയെ ആത്മഹത്യയിലേക്ക് നയിച്ചത്. വാട്‌സാപ്പില്‍ അമ്മയ്ക്കു വൈകാരികമായ സന്ദേശം അയച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ കൊമാലിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മെസേജ് കണ്ട അമ്മ തിരികെ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു.
വിശാഖപട്ടണം സ്വദേശിയായ കൊമാലി പഠനാവശ്യത്തിനാണ് ഹൈദരാബാദില്‍ എത്തിയത്. ഒരു വര്‍ഷത്തോളമായി ഒറ്റയ്ക്കാണ് താമസം. പഠനത്തോടൊപ്പം, പാര്‍ട്ട് ടൈം യൂട്യൂബറായി പ്രവര്‍ത്തിക്കുന്ന കൊമാലിയുടെ വിഡിയോകള്‍ക്ക് ലക്ഷക്കണക്കിന് കാണികളുണ്ട്. ആറു മാസം മുന്‍പും കൊമാലി ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നതായാണ് വിവരം. കുവൈത്തില്‍ ജോലി ചെയ്യുന്ന അമ്മയ്ക്ക് കൊമാലി അതിരാവിലെ വാട്‌സാപ്പ് സന്ദേശമയച്ചതായും ഇളയ സഹോദരനെ നന്നായി നോക്കണമെന്ന് അമ്മയോട് ആവശ്യപ്പെട്ടതായും പൊലീസ് പറഞ്ഞു. 'എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമാണ് അമ്മേ. ഐ ലവ് യു' എന്നും കൊമാലി അമ്മയ്ക്ക് സന്ദേശമയച്ചു.
മെസേജ് കണ്ട് അമ്മ തിരികെ വിളിച്ചെങ്കിലും യുവതിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഇതോടെ ബന്ധുക്കള്‍ കൊമാലിയുടെ സുഹൃത്തുക്കളെ ബന്ധപ്പെടുകയും സുഹൃത്തുക്കള്‍ അന്വേഷിച്ച് അപ്പാര്‍ട്ട്‌മെന്റിലെത്തുകയുമായിരുന്നു. അകത്തു നിന്നും പൂട്ടിയ വാതില്‍ ചവിട്ടിത്തുറന്ന് കയറിപ്പോഴാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രണയബന്ധത്തിലെ പ്രശ്‌നങ്ങളും വൈകാരിക സമ്മര്‍ദവും മൂലമാണ് കൊമാലി ആത്മഹത്യ ചെയ്തതെന്ന് പ്രാഥമിക അന്വേഷണത്തില്‍ സൂചന ലഭിച്ചതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. സോഫ്റ്റ്വെയര്‍ എന്‍ജിനീയറും സഹ യൂട്യൂബറുമായ യുവാവുമായി കൊമാലി മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും ബന്ധം അവസാനിച്ചതിലുണ്ടായ വൈകാരിക സമ്മര്‍ദമാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നും പൊലീസ് പറഞ്ഞു.